Friday, 1 July 2011

പ്രവാസി


വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുന്ന നമ്മള്‍ പ്രവാസികള്‍ക്ക്
ഇന്ത്യ സര്‍ക്കാരും , കേരളസര്‍ക്കാരും നല്‍കുന്ന ആനുകൂല്യങ്ങള്‍ വേണ്ടാന്ന് വയ്ക്കണോ?
കുറച്ചുപേര്‍ക്കെങ്കിലും അറിയാമായിരിക്കും നോര്‍ക്ക റൂട്സ് എന്ന കേരളസര്‍ക്കാര്‍ സ്ഥാപനത്തെക്കുറിച്ച് ; ഈ സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റില്‍ എല്ലാ പദ്ധതികളെക്കുരിച്ചും വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. എങ്കിലും വളരെച്ചുരുക്കി ഇവിടെ എഴുതാം.

സര്‍ക്കാര്‍ വിദേശ മലയാളികള്‍ക്ക് വേണ്ടി പല നല്ല കാര്യങ്ങളും ഈ സ്ഥാപനത്തിലൂടെ നടത്തുന്നു.

ആയതിന്‍റെ ഗുണഫലങ്ങള്‍ ലഭിക്കുന്നതിനു ആദ്യം ചെയ്യേണ്ടത് ഈ സ്ഥാപനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നുള്ളതാണ്.അതിനായി 200 രൂപയാണ് ഫീസ്‌ ആയി വാങ്ങുന്നത് .
രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം നമ്മള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പോളിസിയും തരുന്നു ഒരു ലക്ഷം രൂപയുടെ.ഒരു തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നു.

ഈ സ്ഥാപനത്തിലൂടെ കാരുണ്യം, സ്വാന്തനം തുടങ്ങിയ പദ്ധതികളിലൂടെ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങളും കിട്ടുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേമനിധി തുടങ്ങിയിട്ടുമുണ്ട്.

ഈ പദ്ധതികളെക്കുരിച്ചു അറിയാവുന്നവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കണം താല്പര്യമുള്ളവര്‍ അപേക്ഷ നല്‍കട്ടെ.

2009 -ല്‍ അവധിക്കു നാട്ടില്‍ പോയ എനിക്ക്റോഡപകടം പറ്റുകയും, 2 വര്‍ഷംചികിത്സക്കായി നാട്ടില്‍ തന്നെ ആയിരുന്നു, അപ്പോള്‍ ഈ സ്ഥാപനത്തെക്കുറിച്ച് വളരെ വിശദമായി പഠിക്കുവാനും കഴിഞ്ഞു.കൂടാതെ സ്വാന്തനം പദ്ധതിയുടെ ചികിത്സാ സഹായം കിട്ടുകയും ചെയ്തു.

ശ്രീ AK ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച ഈ പ്രവാസികാര്യ വകുപ്പ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഉണ്ടന്നരിയാമെല്ലോ?

ഇപ്പോള്‍ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ടികളും സംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ കേരളസര്‍ക്കാരില്‍ മുഖ്യമന്ത്രി തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്തെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷമായി തലവന്‍ ഇല്ലാത്ത അവസ്ഥ ആയിരുന്നു. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ശ്രീ നോയല്‍ തോമസ്‌ IAS നെ
ചീഫ് എക്സികുടീവ് ആഫീസര്‍ ആയി നിയമിച്ചു .

ഒപ്പം തന്നെ ഇന്‍ഷുറന്‍സ് തുക 2 ലക്ഷം ആക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. കൂടാതെ സ്വാന്തനം പദ്ധതിയുടെ പരിധി 25000 -ല്‍ നിന്ന് ഉയര്‍ത്താനും തീരുമാനിച്ചു.പരിധി പിന്നീട് തീരുമാനിക്കും.

അടുത്ത രണ്ടു വര്‍ഷങ്ങളില്‍ മലേഷ്യയില്‍ പല മേഖലകളിലായി ഉണ്ടാകുവാന്‍പോകുന്ന ഏകദേശം നാല്പ്പതയ്യയിരത്തോളം ഒഴുവുകളിലേക്ക് ഇന്ത്യയില്‍ നിന്നും വിശേഷാല്‍ കേരളത്തില്‍ നിന്നുമാണ് വിദഗ്ധരെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ മന്ത്രി ശ്രീ CF തോമസ്‌ ചെന്നയിലെ മലേഷ്യന്‍ എംബസി ഉദ്യോഗസ്ഥരുമായി നടത്തിക്കഴിഞ്ഞു.

ഈ വകുപ്പിന്‍ കീഴില്‍ ആരംഭിച്ച രിക്ക്രൂട്ടിംഗ് ലിങ്കില്‍ താല്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്...

കൂടുതല്‍ കാര്യങ്ങള്‍ അടുത്ത കുറിപ്പില്‍ എഴുതാം.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ?
www.norkaroots.net

സ്നേഹത്തോടെ
രാജേഷ്

No comments: