Thursday, 13 September 2012

ഇരട്ടത്താപ്പ്....

അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റു ചെയ്യുക.....!!!! സര്‍ക്കാരുകള്‍ പ്രതികരണങ്ങളെ ഭയക്കുന്നുവോ??? സ്വതന്ത്ര ഇന്ത്യയില്‍ ഭരണവര്‍ഗങ്ങല്‍ക്കെതിരെ പ്രതികരിച്ചു കൂടെ??

രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കേണ്ട കോടിക്കണക്കിനു രൂപ  ചുരുക്കം ചില മുതലാളിമാരുടെയും ഇടനിലക്കാരുടെയും രാഷ്ട്രീയക്കാരുടെയും കീശയിലേക്ക് പോകുന്നു. 2ജി സ്പെക്ട്രം മുതല്‍ കല്‍ക്കരി വരെ എത്ര കോടികളാണ് രാജ്യത്തിനു നഷ്ടം.......

അഴിമതിക്കെതിരെ ശ്രീ,ഹസാരെ തുടങ്ങി വച്ച സമരത്തിന്റെ പിന്തുടര്‍ച്ചയായി തന്നെ ശ്രീ.അസീം ത്രിവേദി എന്ന യുവ കാര്‍ട്ടൂനിസ്റ്റിന്റെ വരകളെ കാണാം. യുവ തലമുറ അഴിമതിക്കെതിരെ ശക്തമായി മുന്നിട്ടിറങ്ങാന്‍ ഇതും ഒരു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍പ് അഴിമതിക്കെതിരെ ശ്രീ. ഹസാരെ നിരാഹാരം ആരംഭിച്ചപ്പോള്‍ വയോധികനായ ആ മനുഷ്യനെ അറസ്റ്റുചെയ്‌തു ജയിലില്‍ അടച്ചു. ആ മാര്‍ഗം തന്നെയല്ലേ ഇപ്പോഴും തുടരുന്നത്??? ജനങ്ങളുടെ പ്രതികരണങ്ങളെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ എന്തിനു ഭയപ്പെടണം??

വരച്ച കാര്‍ട്ടൂനുകളില്‍ ചിലതിനോട് യോജിപ്പില്ല എങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തെണ്ട കുറ്റമൊന്നും അതിലില്ല. ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു എന്നതാണ് കേസ്‌..., ഒരു കൊല്ലം മുന്‍പ്  ശ്രീ. ഹസാരെയുടെ റാലിയില്‍ ഭരണഘടയെ അധിക്ഷേപിച്ചു എന്ന് മറ്റൊരെണ്ണം.

ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിച്ചു എന്ന കുറ്റമാണെങ്കില്‍ ശ്രീ.ചിദംബരത്തിനെതിരെയും ശ്രീ.രാഹുല്‍ ഗാന്ധിക്കെതിരെയുമാണ് ആദ്യം കേസ് എടുക്കേണ്ടത് . അല്ലെങ്കില്‍ അവരുടെ പടവും ദേശീയ ചിഹ്നവും തമ്മില്‍ ചേര്‍ത്ത് ചിത്രങ്ങളുണ്ടാക്കിയവര്‍ക്കെതിരെ. വ്യക്തമായി മേല്‍വിലാസമുള്ള ആ ചിത്രത്തിനെതിരെ എന്തുകൊണ്ട് പോലീസും, കോടതിയും കണ്ണടച്ചു???


നിയമം എല്ലാവര്ക്കും ഒരെപോലെയാവണം.. സാധാരണക്കാരന് ഒരു നീതി ഭരണവര്‍ഗത്തിനു മറ്റൊരു നീതി.... ഇതെന്തു ന്യായം???

സമാധാനപരമായുള്ള സമരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ വെല്ലുവിളി ജനമനസ്സുകളില്‍ നിന്ന് അവരെ കൂടുതല്‍ അകറ്റാനേ സാധിക്കൂ....

അഴിമതിക്കെതിരെ പ്രതികരിക്കാതിരുന്നതിന്റെ പേരില്‍ പ്രധാനമന്ത്രിയെ വാഷിങ്ങ്ടന്‍ പോസ്റ്റ്‌ എന്ന വിദേശ പത്രം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് കൂടി കാണുമ്പോള്‍ ഇന്ത്യയുടെ പ്രതിച്ഛായ ലോകരാജ്യങ്ങളുടെ മുന്‍പില്‍ എത്രത്തോളം ഇടിഞ്ഞു എന്ന് മനസ്സിലാക്കാം.
പരമാധികാര രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ലേഖനമെഴുതിയ വിദേശ പത്രത്തിനെതിരെ അതിശക്തമായ ഭാഷയില്‍ പ്രതികരിക്കാതിരുന്നവര്‍ അഴിമതിക്കെതിരെ ശബ്ദമുയര്ത്തിയവര്‍ക്കെതിരെ വാളെടുക്കുക..... ലജ്ജാകരം .


വാല്‍ക്കഷ്ണം: അസീം ത്രിവേദിക്കെതിരെ കേസെടുക്കാന്‍ പ്രയോഗിച്ച വകുപ്പുകള്‍ ഏറെ അപകടകരവും ജനാധിപത്യ രാജ്യത്തിനു യോജിക്കാത്തവയുമാനെന്നു പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതുകൂടി ഓര്‍ക്കുക.

No comments: