Saturday, 7 September 2013

എന്‍റെ മുത്തച്ഛന്‍.....

ചാന്നാംചേരില്‍ രാഘവന്‍ (സി.വി.രാഘവന്‍))  കായംകുളം പുതുപ്പള്ളിയില്‍ 

'നേതാവ്‌"' എന്ന പേരില്‍ അറിയപ്പെടുന്ന ഒരേ ഒരാള്‍ 























1912 ജൂണ്‍ 25 നു വെളുത്തകുഞ്ഞിന്‍റെയും ദേവകിയുടെയും മകനായി ജനനം. എട്ടാം ക്ലാസ് വരെയുള്ള പഠനത്തിനു ശേഷം തയ്യല്‍തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി.സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ക്വിറ്റ്‌ഇന്ത്യ സമരം ഉള്‍പ്പടെ പല സമരങ്ങളിലും പങ്കെടുത്തത്തിനും, കായംകുളം കായലില്‍ കേവുവള്ളങ്ങളില്‍ ഒളിച്ചുതാമസിച്ചുകൊണ്ട് കല്ലച്ചുകള്‍ ഉപയോഗിച്ച് സ്വാതന്ത്ര്യസമരത്തിനനുകൂലമായ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തതിനും 1930ലും 1946ലും ജയില്‍വാസം അനുഭവിച്ചു. 1940 മുതല്‍ സ്വാതന്ത്ര്യലബ്ധിവരെ കരുനാഗപ്പള്ളി താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് അംഗമായി പ്രവര്‍ത്തിച്ചുവന്നു. കറയറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും പുതുപ്പള്ളി രാഘവനെപ്പോലുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീട്ടില്‍ പോലും ഒളിത്താവളങ്ങള്‍ നല്‍കാന്‍ മടികാണിച്ചിരുന്നില്ല. 1972ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി.ഇന്ദിരാഗാന്ധിയില്‍ നിന്ന് താമ്രപത്രം സ്വീകരിച്ചു. 1999 ജനുവരി 5നു 87 വയസില്‍ നിര്യാതനായി.

Courtsey:   WHO IS WHO OF FREEDOM FIGHTERS IN KERALA
                      BY
         K. KARUNAKARAN NAIR
         Editor and Convener Regional Records Survey Committe

         Kerala State.



No comments: