Saturday, 2 July 2011

പ്രവാസി

മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പില്‍ മുന്കാലങ്ങളിലെതിനെക്കാള്‍ മെച്ചമായി കാര്യങ്ങള്‍ നടക്കും എന്ന് തീര്‍ച്ചയാണ്. അതിന്‍റെ മുന്നോടിയായിട്ടാണ് ശ്രീ.നോയല്‍ തോമസ്‌ IAS -നെ ഈ വകുപ്പിന്‍റെ തലവനായി സര്‍ക്കാര്‍ നിലവില്‍ വന്ന ആദ്യ മാസം തന്നെ നിയമിച്ചത്.

ക്ഷേമനിധിക്ക് ബാലാരിഷ്ടതകള്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴെങ്കിലും തുടങ്ങിയത് നന്നായി.
മറ്റൊരു ക്ഷേമനിധിക്കും ഇല്ലാത്തതുപോലെ രെജിസ്ട്രേഷന്‍ ഫീസ്‌(200 രൂപ) ഉള്ളതാണ് പ്രധാന ന്യൂനത.

അതിനു ഒരു പരിഹാരം ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

പ്രധാന ഗുണം തിരികെ വന്നവര്‍ക്കും , കേരളത്തിന്‌ പുറത്തു പ്രവാസ ജീവിതം നയിച്ചവര്‍ക്കും ഇതില്‍ അംഗമാകാം.

പ്രവാസികള്‍ക്ക് 300 രൂപയും, മുന്‍ പ്രവാസികള്‍ക്ക് 100 രൂപയുമാണ് പ്രതിമാസം അടയ്ക്കേണ്ടത്‌ .

രണ്ടു വര്‍ഷം പ്രവാസ ജീവിതം നയിച്ചവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. കുറഞ്ഞത്‌ അഞ്ചു വര്‍ഷം തുക അടയ്ക്കണം ........
www.norkaroots.gov.in

No comments: