ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പ് തുടങ്ങി, വിവരങ്ങള്‍ പുറത്തുവരാനും........
അഭിനവ ബുദ്ധി ജീവികളും, അവസരവാദ ന്യായ ശില്പികളും വാദങ്ങള്‍ നിരത്തിത്തുടങ്ങി........
ചരിത്രപ്രാധാന്യമുള്ള, കോടികള്‍ മതിപ്പുള്ള, ശ്രീപദ്മനാഭന്റെ മുതലിന്മേല്‍ വാക് യുദ്ധങ്ങളും ആരംഭിച്ചു......
ഹിന്ദു സ്ഥാപനങ്ങളുടെ മുതലിമേല്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് എക്കാലവും താല്പര്യമുള്ളൂ .......
അഴീക്കൊടന്മാര്‍ക്കും അയ്യര്മാര്‍ക്കും ഇനി വാക് പയറ്റിന്റെ നാളുകള്‍.......
ഇടയില്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ക്കിട്ടു ഓരോ കുത്തും.......
കണക്കെടുപ്പിനു അനുവാദം കൊടുത്ത സുപ്രീം കോടതിയും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയോടും, ഗൌരവത്തോടും കൂടി വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.......
രാജകുടുംബത്തിനും, ക്ഷേത്ര അധികാരികള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകാം....അതെല്ലാം കൂടി ക്രോടീകരിച്ചു വേണ്ടതുപോലെ ഉത്തരവാദപ്പെട്ടവര്‍ ചെയ്തുകൊള്ളും ....
ഇനിയുമുണ്ട് വേറൊരു കൂട്ടര്‍ .....ശ്രീപദ്മനാഭന്റെ സ്വത്തില്‍ അവകാശം പിന്നോക്കക്കാര്‍ക്ക് , അതിനു സംവരണം ഏര്‍പ്പെടുത്തുക ...സ്വത്തു ഭാഗം ചെയ്യുമ്പോള്‍ പിന്നോക്ക അവകാശങ്ങള്‍ സംരക്ഷിക്കുക.....കേള്‍ക്കാം പലതും......
ഉദ്ദേശം മനസ്സിലായി ...കുളം കലക്കി മീന്‍ പിടിക്കുക......ഉപദേശക കമ്മിറ്റി, നിയന്ത്രണ കമ്മിറ്റി അങ്ങിനെ എന്തെല്ലാം അല്ലേ? സര്‍ക്കാര്‍ വക കാറും അലവന്‍സും.......കാര്യം കുശാല്‍ .....
ശ്രീപത്മനാഭാ സദ്ബുദ്ധി കൊടുക്കണേ....കാത്തോളണമേ........
No comments:
Post a Comment