ജനാധിപത്യ വ്യവസ്ഥിതിയേയും, പാര്‍ലിമെന്റിനെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഹസ്സാരെയുടെ നീക്കം ആപല്‍ക്കരമാണ്. നൂറു കോടിയിലധികം വരുന്ന ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട 570 -ല്‍ പരം പാര്‍ലിമെന്റ് അംഗങ്ങളേയും, സര്‍വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട്, സ്വയം പ്രഖ്യാപിത നേതാക്കന്മാരായി വന്നിട്ടുള്ള ഹസ്സാരെയും കൂട്ടരും ഇപ്പോള്‍ നടത്തുന്ന സമരം മറ്റാര്‍ക്കോ വേണ്ടിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രധാനമന്ത്രി കൂടി ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വന്നാല്‍ ഭരണകൂടം തന്നെ അസ്ഥിരപ്പെടും എന്നതിനാലാണ് ആ പദവിയെ ടി ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പദവിയില്‍ നിന്നും മാറിയാലോ,നീക്കം ചെയ്യപ്പെട്ടാലോ പ്രസ്തുത പദവി വഹിച്ചിരുന്ന ആള്‍ നിയമത്തിന്റെ പരിധിയില്‍ വരും. അങ്ങിനെയുള്ളപ്പോള്‍ ഈ കാട്ടുന്നതൊക്കെ ആര്‍ക്കോ വേണ്ടിയുള്ള കോപ്രായങ്ങള്‍ മാത്രം.
രാജ്യം അതിദ്രുതം വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ അതില്‍ ഭയചകിതരായ വിദേശരാജ്യത്തിന്റെ ചെയ്തികളാണ് ഇതിനു പിന്നില്‍. ഹസാരെയുടെ സമരം ജനാധിപത്യത്തിനു യോജിക്കുന്നതല്ലന്നു
ഇടതുപക്ഷത്തില്‍ തന്നെ അഭിപ്രായം വന്നിരിക്കുന്നു.
ഹസ്സാരെയുടെ ഗാന്ധിസമൊക്കെ വെറും മൂടുപടമാണ്... അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ ചെയ്തതൊക്കെ മറന്നിട്ടല്ല, പക്ഷെ അതി ബ്രഹത്തായ ഒരു രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത നേതാവാകാന്‍ ശ്രമിച്ചാല്‍ ശരിയാകുമോ? ഒരുപക്ഷെ ഹസ്സാരെയും സില്‍ബന്ധികളും വിചാരിക്കുന്നത് ഇത് കമ്മ്യുണിസ്റ്റ് ചൈന ആണ് എന്നായിരിക്കും.
കമ്മ്യുനിസത്തില്‍ ജനാധിപത്യമില്ലല്ലോ കുറച്ചുപേര്‍ ചേര്‍ന്ന് മറ്റുള്ളവരെ അടക്കിഭരിക്കുന്നു.
ഹസ്സാരെക്ക് ഉപവസിക്കാനുള്ള സൌകര്യം വരെ സര്‍ക്കാര്‍ ചെയ്തു കൊടുക്കണം!!!!!! കുറച്ചുപേര്‍ പിന്തുണക്കാന്‍ ഉണ്ടെന്നു കരുതി മഹാരാജാവെന്നു ധരിച്ചു വശായിരിക്കുന്നു പാവം. എന്തിനേറെ മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ദേശീയ സെക്രട്ടറി വരെ പിന്തുണച്ചിരിക്കുന്നു.
പക്ഷെ കേരള നേതാവിന്റെ അഭിപ്രായം മറിച്ചാണ്.
അതിശക്തമായ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യ മഹാരാജ്യത്തെ ലോകരാജ്യങ്ങളുടെ മുന്പന്തിയിലെത്തിച്ച ആദരണീയനായ മന്‍മോഹനെ ലോകം തന്നെ ബഹുമാനിക്കുമ്പോള്‍ അദ്ദേഹത്തെ പുച്ച്ചിക്കുന്ന ഹസ്സാരെയും കൂട്ടരും ജനത്തിന് മുന്‍പില്‍ മറുപടി പറയേണ്ടിവരും.
അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്ചാശക്തി കാട്ടുന്നതുകൊണ്ടാന്നു പല ഉന്നതരും ഇപ്പോള്‍ ജയിലില്‍ ഉള്ളത്.അത് സ്വന്തം പാര്ട്ടിക്കാരായാലും,കൂട്ടുകക്ഷികള്‍ ആയാലും.
അതുപോലും മറന്നിട്ടാണ് രാജ്യപുരോഗതിയെ തുരങ്കം വയ്ക്കാന്‍ അയല്‍രാജ്യങ്ങളുടെ അച്ചാരം വാങ്ങി, സ്വയം പ്രഖ്യാപിത നേതാക്കന്മാരാകുന്ന, രാഷ്ട്രപിതാവിന്‍റെ പേര് ദുര്‍വിനിയോഗം ചെയ്യുന്ന ഹസ്സാരെയെപ്പോലുള്ളവര്‍ക്ക് കാലവും ജനങ്ങളും മാപ്പ് നല്‍കില്ല.
ജയ് ഹിന്ദ്
No comments:
Post a Comment