Wednesday, 30 November 2011

മുല്ലപ്പെരിയാര്‍ സമരത്തിലെ വൈരുദ്ധ്യങ്ങള്‍...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനകീയ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി , ജന മുന്നേറ്റത്തിന് നേരെ പുറം തിരിഞ്ഞു നിന്നാല്‍ തിരിച്ചടി കിട്ടും എന്ന് ബോധ്യമായ രാഷ്ട്രീയക്കാര്‍ സമരം ഏറ്റെടുത്തു..... ഏതായാലും നല്ല ദിശയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് തോന്നുന്നു....

ഇതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു വിഷയം , സാംസ്കാരിക കേരളത്തിന്റെ മൊത്തക്കച്ചവടക്കാരെ ആരെയും എവിടെയും കണ്ടില്ല... തെരുവുനായ പ്രസവിച്ചാല്‍ 'അതിന്റെ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം' എന്ന് മുറവിളി കൂട്ടുന്ന ഒരു വനിതയുണ്ടല്ലോ ..... അവര്‍ ഇപ്പോഴും കേരളത്തില്‍ തന്നെയുണ്ടോ??!!
വാക്കുകള്‍ കൊണ്ട് അമ്മാനമാടി സാമാന്യജനത്തിന്നെ' മസ്തിഷ്ക പ്രഛാളനം നടത്തി അനന്തവിഹായസിലേക്ക്' ഉയര്‍ത്തുന്ന സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സാംസ്കാരിക നായകന്‍ ........ ഇവരൊക്കെ എവിടെപോയി????
ഓ.....മറന്നു കൊണ്ടുവരാന്‍ എ.സി. കാറും പ്രസംഗത്തിന്‌ ബാറ്റയും കിട്ടില്ലല്ലോ.... അരവയര്‍ മുറുക്കിയും പൈപ്പുവെള്ളം കുടിച്ചും ആണല്ലോ ജനങ്ങള്‍ സമരത്തില്‍ പങ്കാളികള്‍ ആവുന്നത്....

ഇടതുപക്ഷം ഭരിക്കുമ്പോള്‍ സുഷുപ്തിയിലും അല്ലാത്തപ്പോള്‍ എന്തിനും ഏതിനും വൃഥാ അധരവ്യായാമം നടത്തുന്ന, തങ്ങള്‍ വാ തുറന്നില്ലങ്കില്‍ കേരളത്തില്‍ ഒന്നും നടക്കില്ല അല്ലെങ്കില്‍ ഏതിനും തങ്ങളുടെ അഭിപ്രായം കൂടിയേ കഴിയൂ എന്ന് ധരിച്ചു വശായിരിക്കുന്ന സാംസ്കാരിക 'നായ'കരെന്ന കള്ളനാണയങ്ങളെ കേരളത്തില്‍ നിന്നും തൂത്തെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്കൂള്‍ കുട്ടികള്‍ മുതല്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ യാതൊരുവിധ ആഹ്വാനങ്ങളുമില്ലാതെ ഈ വിഷയത്തി ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ ശ്രീ. സലിം കുമാറിന്റെ പ്രസ്താവന തികച്ചും ബാലിശവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണ്..ഇക്കണ്ട പ്രതിഷേധക്കാരൊന്നും ജനിച്ചപ്പോഴേ "മുല്ലപ്പെരിയാര്‍" എന്ന് കേഴുന്നവരായിരുന്നില്ല ശ്രീ.സലിം....... തുടര്‍ച്ചായി ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ സ്വതവേ ദുര്‍ബലമായിരിക്കുന്ന ഡാമിന്റെ നിലനില്‍പ്പ് അപകടതിലാവുമെന്നുള്ള ഭയത്താല്‍ കേരളത്തിലേയും തമിഴ്നാട്ടിലെയും ലക്ഷോപലക്ഷം ആളുകളുടെ ജജീവന് ഭീഷണിയാവും എന്നുള്ളത് കൊണ്ടുമാണ് സത്വര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സമരമുഖത്ത് എത്തിയവരാണ്. സിനിമാ വ്യവസായത്തിലെ വിലകുറഞ്ഞ വിഴുപ്പലക്കലുകള്‍ ഒരു ജനതയുടെ വികാരമായ മുല്ലപ്പെരിയാറിന്റെ ചിലവില്‍ വേണ്ട എന്നൊരു അപേക്ഷ. ദേശീയ അവാര്‍ഡ്‌ എന്തും പറയാമെന്ന ലൈസെന്‍സ് ആയി കണക്കാക്കിയാല്‍ താങ്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു കേരള ജനത തീരുമാനിക്കും..... ജനകീയ പ്രശ്നത്തില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കിയ ശ്രീ. രഞ്ജിത്തിനെ സമരമുഖത്തുള്ള ഒരുവനായി മാത്രം കണക്കാക്കിയാല്‍ മതി.. ശ്രീ.ആഷിക് , കുമാരി. റിമാ കല്ലിങ്കല്‍, ശ്രീ. സുരേഷ് ഗോപി എന്നിവരെല്ലാം ഈ ചങ്ങലയിലെ ഓരോ കണ്ണികള്‍ തന്നെ. ആദ്യം തനിക്കിത് പറയാന്‍ പറ്റിയില്ല എന്നുള്ള മനസ്താപമൊന്നും സലീമിന് വേണ്ട...ഇനിയും ഈ ചങ്ങലയിലെ ഒരു കണ്ണിയാവാം.. അതിനു കഴിയില്ലെങ്കില്‍ മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുക അത്രതന്നെ . മനസ്സാക്ഷി ഉള്ളവര്‍ പ്രതികരിക്കട്ടെ... പ്രതിഷേധിക്കട്ടെ.

മുല്ലപ്പെരിയാര്‍ പ്രശ്നം വൈകാരികമായി തന്നെ കാണണം . കാരണം ഡാം തകര്‍ന്നാല്‍ കേരളത്തിലെ മുപ്പത്തഞ്ചു ലക്ഷത്തിലധികം മനുഷ്യജീവന്‍ മണിക്കൂറുകള്‍ കൊണ്ട് ഇല്ലാതാവും ... അതിനു ശേഷമുണ്ടാകുന്ന ദുരന്തങ്ങള്‍ വേറെയും.... സംസ്ഥാനത്തിന്റെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നം..

കൂടംകുളം ആണവ നിലയത്തിലും, മുല്ലപ്പെരിയാറിലും തമിഴന്‍റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു...അതിനു കക്ഷിഭേദമന്യേ നേതൃത്വം കൊടുക്കുന്ന നെറികെട്ട തമിള്‍ രാഷ്ട്രീയക്കാരനെ "ശവംതീനികള്‍" എന്നല്ലാതെ എന്ത് വിളിക്കണം ...?????

സ്വാര്‍ത്ഥ താല്‍പര്യം ആണ് ലക്ഷ്യം എങ്കിലും തമിഴന്‍ കാണിക്കുന്ന ഒരുമ കേരളത്തിലെ രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കട്ടെ...

മുല്ലപ്പെരിയാര്‍ പ്രശ്നം മദ്ധ്യകേരളത്തിന്റെ മാത്രം പ്രശ്നമായി മാത്രമാണ് തെക്കനും വടക്കനും കാണുന്നത്. യുവജനതക്കാണ് കൂടുതല്‍ വേര്‍തിരിവ് 'അത് ഞങ്ങളുടെ ജില്ലയെ ബാധിക്കില്ല ..... പിന്തുണച്ചാല്‍ എന്ത് കിട്ടും' എന്നൊക്കെയാണ് അഭിപ്രായങ്ങള്‍....

എന്ടോസല്‍ഫാന്‍ വിഷയത്തില്‍ യാതൊരു വേര്‍തിരുവുമില്ലാതെ ഒറ്റക്കെട്ടായി കേരളം നിന്നതുപോലെ ഈ വിഷയത്തില്‍ എന്തുകൊണ്ട് ഒന്നായി നില്‍ക്കുന്നില്ല എന്നാ ചോദ്യം..... ചിന്ത്യം????

മറ്റൊരു വിഭാഗം ചെറുപ്പക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഈ അവസരം ഉപയോഗിക്കുന്നു.... തങ്ങളുടെ കക്ഷിയെ മാത്രം ഉയര്‍ത്തിപ്പിടിക്കുക..... ചെറിയ പോരായ്മകള്‍ പോലും പര്‍വതീകരിച്ച് കാണിക്കുന്നു..... സമരക്കാര്‍ക്ക് അനുകൂലമായി ഒരു വാക്ക് പോലും ഇക്കൂട്ടരില്‍ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.... പുര കത്തുമ്പോള്‍ വാഴവെട്ടുക.... ഇതാണ് രീതി...

യുവജനതയുടെ മനോവികാരം ഇത്രകണ്ട് തരം താഴ്ന്നുവോ....????!!!!!!!
സാക്ഷര കേരളമേ ലജ്ജിക്കുന്നു........

No comments: