Saturday, 25 August 2012

നെല്ലിയാമ്പതിയിലെ ഹരിത രാഷ്ട്രീയം

 നെല്ലിയാമ്പതി ഇപ്പോള്‍ യു.ഡി.എഫ്. പടലപ്പിണക്കത്തിന്റെയും കൊണ്ഗ്രെസ് ഗ്രൂപ്പ് പോരിന്റെയും ഇടയില്‍ മുങ്ങിപ്പോയിരിക്കുന്നുവോ?? ഹരിതരാഷ്ട്രീയം എന്ന പേരില്‍ ഉദയം ചെയ്ത യുവനേതൃ കൂട്ടായ്മ ലക്‌ഷ്യം കാണുമോ?? പല ജനകീയ പ്രശ്നങ്ങളിലും,അഴിമതിക്കേസുകളിലും മുന്നിട്ടിറങ്ങിയ യുവതുര്‍ക്കി കളായതു കൊണ്ട് നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നു.

സമുദായ വോട്ടുകള്‍കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന പി.സി. ജോര്‍ജിനെപ്പോലുള്ള അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് ഈ അവസരം പരമാവധി കൈയിട്ടു വാരാനും, ആശ്രിതരെയും മറ്റു പ്രീയപ്പെട്ടവരെയും സഹായിക്കുന്നതിനു വേണ്ടി മാത്രമാണ്. പാട്ടഭൂമി കൈമാറ്റം ചെയ്യപ്പെടാനോ, മുറിച്ചു വില്‍ക്കാനോ നിയമമില്ലന്നിരിക്കെയാണ് ഏക്കര് കണക്കിന് ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതും, കൈയേറ്റം ചെയ്യപ്പെട്ടതും. അതില്‍ കൂടുതലും വന്‍കിട എസ്റ്റേറ്റ്‌ മുതലാളി മാരുടെ പേരിലും. യു,ഡി.എഫ്. സമിതിയുടെ മറവില്‍ എല്ലാറ്റിനും തടയിടാമെന്നു ശ്രീ.ജോര്‍ജും ധരിച്ചു. സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥയില്‍ വിലപേശല്‍ നന്നായി നടക്കുമെന്നു ശ്രീ.മാണിസാറും ധരിച്ചുകാനും. മറ്റെങ്ങും ഇല്ലാതെ നില്‍ക്കുന്ന ശ്രീ.ഹസ്സനും അതിനു ചൂട്ടുപിടിക്കാന്‍ ശ്രമിച്ചു.

വര്‍ഷങ്ങളായി നടന്നു കൊണ്ടിരുന്ന അഴിമതിയുടെ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. കോടിക്കണക്കിനു രൂപയാണ് പാട്ടഭൂമി ഈടിന്മേല്‍ വായ്പ നല്‍കിയിട്ടുള്ളത്. രവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗുരുതരമായ അഴിമതി ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്ന് നടത്തിയിട്ടുല്ലതാനെന്നു വിശ്വസിക്കാന്‍ പ്രയാസം.

വനം മന്ത്രി എന്നാ നിലയില്‍ ശ്രീ.ഗണേഷ് കുമാറിന്റെ നിലപാടുകള്‍ സ്തുത്യര്‍ഹമാണ്.നിയമത്തിന്റെയും സര്‍കാരിന്റെയുംതീരുമാനങ്ങള്‍ക്ക്  വിരുദ്ധമായി യാതൊന്നും ചെയ്യില്ല എന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. കൂടാതെ വനം വകുപ്പ് ഈ വായ്പകളെക്കുരിച്ചു അന്വേഷണം നടത്തിയപ്പോള്‍ ബാങ്കുകളോന്നുംസഹകരിച്ചില്ല. ബാങ്കുകളുടെ നിയന്ത്രണം ശ്രീ. മാണിസാറിന്റെ ധന വകുപ്പിനാണല്ലോ? ശ്രീ. ഗണേഷ് കുമാറിന്റെ ശക്തമായ നിലപാട് ഒന്നുകൊണ്ടു മാത്രം വായ്പ നല്‍കിയ കാര്യത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് കളമൊരുങ്ങുകയും ചെയ്തു.

പ്രതിപക്ഷത്തിനും ഇതില്‍നിന്നും കൈ കഴുകാന്‍ ആവില്ല, കാരണം തൊണ്ണൂറുകളില്‍ തുടങ്ങിയ അഴിമതിയാണ് ഇന്നു ഇത്രയും വലുതായിരിക്കുന്നത്. അതുകൊണ്ട് മാത്രമാന്നു ശക്തമായ നിലപാടുകള്‍  ഒന്നുമില്ലാതെ ഹരിത രാഷ്ട്രീയക്കാര്‍ക്ക് പിന്തുണ നല്‍കി ഇടതുപക്ഷം ഒതുങ്ങിയിരിക്കുന്നത്.

ഏതായാലും ശ്രീ.സതീശന്റെയും,ശ്രീ. പ്രതാപന്റെയും നേതൃത്വത്തിലുള്ള യുവനെതാക്കന്മാരുടെ ഇടപെടീല്‍ ഈ അവസരത്തില്‍ ഏറെ ഗുണം ചെയ്തു. അവരുടെ നീക്കത്തെ തടയിടാന്‍ അവരെ ശ്രീ. രാഹുല്‍ ഗാന്ധിയെക്കൊണ്ട് വരെ വിളിപ്പിച്ചതില്‍ നിന്നും മനസ്സിലാക്കാം ഈ വിഷയത്തില്‍ നേതാക്കന്മാര്‍ക്ക് എത്രത്തോളം താല്പര്യമുണ്ട് എന്നത്. പക്ഷെ അവരുടെ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയാണ്‌ ശ്രീ.രാഹുല്‍ അവരെ തിരിച്ചയത് എന്നതു മറ്റൊരു കാര്യം.

 ഹരിതരാഷ്ട്രീയം കൊണ്ഗ്രെസ്സ് നേതാക്കന്മാര്‍ തമ്മിലുള്ള ചെളിവാരിയെറിയലില്‍ മാത്രം ഒതുങ്ങാതിരുന്നാല്‍ അത് ശെരിയായ ഫലം നല്‍കും എന്ന് പ്രതീക്ഷിക്കാം

No comments: