Sunday, 29 July 2012

കണ്ണടച്ചിരുട്ടാക്കല്‍

എന്തിനും ഏതിനും വിമര്‍ശനവും, പരിഹാസവും കിട്ടുന്ന സ്ഥലമാണല്ലോ ഫേസ്ബുക്ക്.. പക്ഷെ വരുന്നത്തില്‍ കൂടുതലും കാംബില്ലാത്തവയും .. ഇത് പറയാന്‍ കാരണം സിനിമ അവാര്‍ഡുമായി ബന്ധപ്പെട്ടു മുഖപുസ്തകത്തില്‍ വന്ന ചില പോസ്റ്റുകളാണ്. മികച്ച നടന്റെയും നടിയുടെയും ഓരോ പ്രത്യേക ചിത്രങ്ങളിലെ ഫോട്ടോയും കാണിച്ചു “ഇങ്ങനൊക്കെ കാണിച്ചാല്‍ ആരും അവാര്‍ഡ്‌ കൊടുത്തുപോകും” . ദിലീപിന്റെ മായാമോഹിനിയിലെ ഫോട്ടോയും ശ്വേത മേനോന്റെ രതിനിര്‍വേദത്തിലെ ഫോട്ടോയും വച്ചു കൊണ്ടാണ് പ്രസ്തുത പോസ്റ്റ്‌. അതില്‍ ഏറെ രസകരമായി തോന്നിയത് നടിയുടെ പേര് നിത്യ മേനോന്‍ എന്നാണു കാണിച്ചിരിക്കുന്നത്. ആളെതാണ് എന്നുപോലും അറിയാതെയുള്ള പരിഹാസം...

കുറേക്കാലം ഈ വക ആള്‍ക്കാര്‍ പ്രിഥ്വിരാജിന്‍റെ പുറകെ ആയിരുന്നു. മുഖപുസ്തകത്തില്‍ ഏറെ താറടിച്ചു കാണിക്കപ്പെട്ട ഒരു നടന്‍. .പിന്നീട് ബാബുരാജിന്റെ പിറകെ കൂടി. “:ആണത്തമുള്ള വില്ലന്‍” ആയിരുന്നു പോലും... ബാലാല്‍സംഗവും  നായകന്‍റെ തല്ലും കൊള്ലാനല്ലാതെ എടുത്തു പറയത്തക്ക ഏത് വില്ലന്‍ റോളാണ് ബാബുരാജ് ചെയ്തിട്ടുള്ളത്? അദ്ദേഹം നല്ല വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിലും കുറ്റം കണ്ടെത്തുന്നു....


മെഗാസ്റ്റാറുകള്‍ മാത്രം അവാര്‍ഡു വാങ്ങിയാല്‍ മതിയോ?? ദിലീപിനെപോലുള്ള നടന്മാര്‍ ചെയ്ത നല്ല വേഷങ്ങള്‍ക്ക് അവര്‍ അവാര്‍ഡ്‌ അര്‍ഹിച്ച സമയത്ത് കിട്ടിയിട്ടില്ല .. അപ്പോഴൊക്കെയും ഈ പറഞ്ഞ മെഗാസ്റ്റാറുകള്‍ക്കാണ് അവാര്‍ഡ്‌  കിട്ടിക്കൊണ്ടിരുന്നത്.... കിട്ടിയതിനെ കുറ്റം പറയുകയല്ല ..... പക്ഷെ അവര്‍ക്ക് കിട്ടിയതെല്ലാം ശെരിക്കും അര്‍ഹതപ്പെട്ടത് തന്നെ ആയിരുന്നോ??

No comments: