Friday 7 September 2012

മാധ്യമ ധര്‍മം.....

കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ഫോട്ടോകള്‍ കണ്ടിട്ടാണ് ഇങ്ങനെ ഒരെണ്ണം എഴുതണം എന്ന് തോന്നിയത്.

അനുഗ്രഹീത നടന്‍ ശ്രീ. തിലകന്‍ രോഗാതുരനായി മരണത്തോട് മല്ലിട്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ ആണല്ലോ.. അദ്ദേഹത്തിന്റെ മരണം തല്‍സമയം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമപ്പട തങ്ങളുടെ മൊബൈല്‍ ടെലികാസ്റ്റിംഗ് സംവിധാനങ്ങളുമായി ആശുപത്രിയുടെ മുന്‍പില്‍ കാത്തുകിടക്കുന്ന ചിത്രങ്ങളെ ക്കുറിച്ചാണ് പരാമര്‍ശിച്ചത്. ചൂടുള്ള എക്സ്ക്ലൂസിവുകള്‍ക്ക് വേണ്ടിയുള്ള കാത്തുകിടപ്പ്.....

ഒരു മനുഷ്യന്റെ മരണവും കാത്തുകിടക്കുക.... ആര് മുന്നേ മരണം  റിപ്പോര്‍ട്ട്‌ ചെയ്യും എന്നുള്ള മല്‍സരം ???!!!!! ചാനല്‍ രേറ്റിംഗ് കൂട്ടാനാവും..... ഇപ്പോള്‍ മരണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കുമാണല്ലോ ഡിമാന്‍ഡ് പിന്നെ കണ്ണീര്‍ സീരിയലുകള്‍ക്കും....

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പരമാവധി ആഘോഷിച്ചു കഴിഞ്ഞു.... അടുത്ത ഇരയെ നോക്കിയിരിക്കുകയാണ് . പൊടിപ്പും തൊങ്ങലും വച്ച എന്തെല്ലാം കഥകള്‍??? സിനിമാ തിരക്കഥയെ വെല്ലുന്ന തരത്തിലുള്ള അവതരണം..... ഒരു പ്രാധാന്യവുമില്ലാത്ത കുറെ അഭിമുഖങ്ങളും.....

മുന്‍പൊരിക്കല്‍ പദ്മതീര്‍ഥക്കുളത്തില്‍ ഒരു ഭ്രാന്തന്‍ മനുഷ്യന്‍ മറ്റൊരാളെ ചവിട്ടിതാഴ്ത്തിയപ്പോള്‍ റിപ്പോര്‍ട്ടെര്‍മാര്‍ക്കൊപ്പം നൂറു കണക്കിന് ജനങ്ങളാണ് അത്  കണ്ടുനില്കാന്‍ ഉണ്ടായിരുന്നത് ... എന്തിനു രക്ഷിക്കണം??? രക്ഷിച്ചാല്‍ കൊലപാതകത്തിന്റെ അല്ലെങ്കില്‍ മരണത്തിന്റെ "ലൈവ്" കാണാന്‍ ഒക്കില്ലല്ലോ???


ഇത്രയും ശുഷ്കാന്തി നാടിനു ഗുണമുള്ള കാര്യങ്ങളിലോ, ജനോപകാരപ്രദമായ മറ്റു കാര്യങ്ങളിലോ കാണിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. അടുത്തിടെ കറിപ്പൊടികളിലും മറ്റും മായം ചേര്‍ത്ത ഒരു കംബനിയെക്കുരിച്ചുള്ള വാര്‍ത്ത എത്ര ചാനലുകളില്‍ അല്ലെങ്കില്‍ മറ്റു മാധ്യമങ്ങളില്‍ നേരാംവണ്ണം വന്നു??? എങ്ങിനെ വരും??  പിടിച്ചു നില്‍ക്കണമെങ്കില്‍ അവരുടെ പരസ്യവും വേണ്ടേ??

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുക.. നേരിന്റെ അംശം പോലുമില്ലാതവയായിരിക്കും മിക്കപ്പോഴും അതില്‍ ആരൊക്കെ ബലിയാടാവുന്നു എന്നൊന്നും ഒരു പ്രശ്നമേ അല്ല. അപ്പോഴത്തെ നിലനില്‍പ്പ് മാത്രം നോക്കുന്നു....

മുന്‍പുണ്ടായ ചാരക്കേസ് തന്നെയെടുക്കാം, നാടിനുവേണ്ടി രാപകല്‍ കഷ്ടപ്പെട്ട ശ്രീ. നംബിനാരായനെപ്പോലുള്ള മിടുക്കന്‍ മാരായ ശാസ്ത്രജ്ഞന്മാരെ അവഹേളിച്ചു കൊണ്ടും അവരെ രാജ്യദ്രോഹികളായും  മുദ്രകുത്തിക്കൊണ്ടുള്ള പ്രചരണങ്ങള്‍....,..... അവരുടെ  കുടുംബം...മക്കളുടെ ഭാവി..... സര്‍വോപരി സല്‍പ്പേര് ഇവയെല്ലാം നശിപ്പിച്ചു...ആര്‍ക്കു വേണ്ടി?? എന്തിനു വേണ്ടി???


എന്തും ആഘോഷിക്കുക അത് മറ്റുള്ളവന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കിയിട്ടായാലും ശെരി..... എക്സ്ക്ലൂസിവ് വാര്‍ത്ത കിട്ടിയാല്‍ പോരെ ?

പാപ്പരാസികളുടെ കണ്ണില്‍നിന്നും രക്ഷപെടാനുള്ള പാച്ചിലില്‍ ആണല്ലോ ഡയാന രാജകുമാരി കൊല്ലപ്പെട്ടത്...

കെവിന്‍ കാര്‍ട്ടര്‍ ഈന ഫോട്ടോഗ്രാഫറുടെ ഒരു വിവാദ ചിത്രത്തെക്കുറിച്ചും ഇപ്പോള്‍ ഓര്‍മ്മവരുന്നു.... ആഫ്രിക്കയില്‍ എവിടെയോ എടുത്ത പടം... വിശന്നു വലഞ്ഞു ചാവാറായിരിക്കുന്ന ഒരു കുട്ടി...കുട്ടിയുടെ  മരണവും കാത്തിരിക്കുന്ന കഴുകന്‍....,.... എത്ര ഭയാനകമായ രംഗം... വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങല്‍ക്കുമോടുവില്‍  ഫോട്ടോഗ്രാഫര്‍ ആത്മഹത്യ ചെയ്തു.

ഇത്തരം വാര്ത്തകള്‍ക്കിടയിലെ പരസ്യങ്ങള്‍ക്കാകുമല്ലോ മുന്‍തൂക്കവും .. കൊളയുടെയും, പെപ്സിയുടെയും കാലം കഴിഞ്ഞു എന്ന് തോന്നുന്നു.... ഇനീപ്പോ കാണിക്കാന്‍ പോകുന്നത് ഭാവിയില്‍  ഏറെ ഡിമാന്‍ഡ് ഉള്ള സാധനം: "വജിന" മുറുക്കുന്നതിനു വേണ്ടിയുള്ള ഉല്‍പ്പന്നം. പ്രായഭേദമന്യേ കാഴ്ച്ചക്കാരുണ്ടാവും. അതും കൂടി ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ കാട്ടിയാല്‍ പരസ്യങ്ങള്‍ വഴിയുള്ള വരുമാനം ഏറെ കൂട്ടാം ..




3 comments:

മൌനം said...

ചാന്നാർ മനോഹരമായി തന്നെ കുറിച്ചിരിക്കുന്നു.. എങ്കിലും മറക്കാൻ പാടില്ലാത്ത ഒരു സത്യമുണ്ട് ലോകമുണ്ടായ കാലം മുതൽക്കെ ഈ മാധ്യമം/വാർത്താ പ്രചരണം, ഒന്നുള്ളതിനെ രണ്ടായി കാണിക്കാനുള്ള പ്രവണത നിലനിൽക്കുന്നു... ആരൊക്കെ ജീവൻ വെടിഞ്ഞാലും ഇതിങ്ങനെ തുടരും...ആശംസകൾ..

മൌനം said...

ചാന്നാർ മനോഹരമായി തന്നെ കുറിച്ചിരിക്കുന്നു.. എങ്കിലും മറക്കാൻ പാടില്ലാത്ത ഒരു സത്യമുണ്ട് ലോകമുണ്ടായ കാലം മുതൽക്കെ ഈ മാധ്യമം/വാർത്താ പ്രചരണം, ഒന്നുള്ളതിനെ രണ്ടായി കാണിക്കാനുള്ള പ്രവണത നിലനിൽക്കുന്നു... ആരൊക്കെ ജീവൻ വെടിഞ്ഞാലും ഇതിങ്ങനെ തുടരും...ആശംസകൾ..

Unknown said...

നന്ദി....പക്ഷെ മനുഷ്യത്വം എന്നൊന്നില്ലേ??? അത് മറന്നുകൊണ്ട് വേണോ ഇങ്ങെനെയൊക്കെ ചെയ്യാന്‍???