Tuesday 20 November 2012

ഒറ്റമരം











ഹേ.. വൃക്ഷമേ..
നീയീ വഴിയോരത്ത്  നില്‍ക്കാന്‍
തുടങ്ങിയിട്ടെത്രകാലം??
പരാതിയില്ല പരിഭവമില്ല ...
നിന്‍ കൊമ്പുകള്‍ മുറിച്ചാലും......
നല്കീടുന്നു തണല്‍, നിന്നെ ദ്രോഹിപ്പോര്‍ക്കും..
രാവിലും മറയാകുന്നു പലതിനും..
സ്ഥാനമില്ലവരുടെയുള്ളില്‍ നിനക്ക്...
മറന്നീടുന്നു മറയേകിയ നിമിഷം കഴിഞ്ഞാല്‍...
മറന്നീടുന്നു നിന്‍ രക്ഷയില്‍ നിന്നകന്നാല്‍..
എതിര്‍ക്കാത്തതെന്തു നിന്‍ 
ദ്രോഹികളോട് ???
നിസ്സഹായതയോ സ്നേഹവാല്‍സല്യമോ
നിന്‍ മൌനം????

നിന്‍ പേരെനിക്കറിയില്ല...
സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയ
ബോധിയോ.???.
ജനകപുത്രിയുടെ കണ്ണീരിനുകുടയായ
ശിംശിപയോ???...
കൌന്തെയരുടെ ആയുധങ്ങള്‍ക്ക് കാവലാളായ
വടവൃക്ഷമോ?? 
അതോ ..പഴമൊഴിപോല്‍ നാണമറിയാത്തവന്
തണലേകുമാല്‍മരമോ???
അല്ലെങ്കില്‍ത്തന്നെ.. ഒരു പേരിലെന്തിരിക്കുന്നു???
കര്‍മ്മമേ മുഖ്യം...

നില്‍ക്കുന്നു നീ ശാന്തനായി ......
ക്ഷമയോടെ ശിരസ്സുയര്‍ത്തി.....
പുതുയാത്രികര്‍ക്ക് മറയും രക്ഷയുമേകാന്‍
കാണാകാഴ്ച്ചകള്‍ കാണാന്‍
ഇനിയുമെത്രയോ കാലം..........



 ( തണല്‍ കൂട്ടായ്മയിലെ യുവജനോത്സവത്തിന്  കവിതാരചന മല്‍സരത്തില്‍ മറ്റു കവിതകള്‍ക്ക്‌ കണ്ണ് പെടാതിരിക്കാന്‍ വേണ്ടി കുറിച്ചത്)