Friday 21 December 2012

ആവര്‍ത്തിക്കപ്പെടുന്ന പീഡനങ്ങള്‍.... .....

       നമ്മുടെ നാട്ടില്‍ സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് കാരണം പീഡിപ്പിക്കുന്നവരില്‍ ഒരാള്‍ പോലും ശെരിയായ രീതിയില്‍ ശിക്ഷിക്കപ്പെടുന്നില്ല  എന്നത് തന്നെയാകണം.  മത-രാഷ്ട്രീയ സ്വാധീനം കൊണ്ടോ, കോടതികള്‍ക്ക് വേണ്ട "മതിയായ തെളിവുകളുടെ" അഭാവം കൊണ്ട് കേസുകള്‍ തള്ളിപ്പോവുകയോ, പേരിനു വേണ്ടി മാത്രമുള്ള ശിക്ഷകള്‍ മാത്രം ലഭിക്കുകയോ ചെയ്യുന്നതായാണ് കണ്ടു വരുന്നത്.

      കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഡല്‍ഹിയില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ നടന്ന നിഷ്ഠൂരമായ  പീഡനവാര്‍ത്തകള്‍ ആണല്ലോ.....  മൃഗീയം എന്ന വാക്കുപോലും നാണിച്ചുപോകുന്ന തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ആ പെണ്‍കുട്ടിക്ക് നേരെ  തെമ്മാടികള്‍ കാട്ടിയത്. കാമപൂരണത്തിനു ശേഷം ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ് വടി തള്ളിക്കയറ്റുകയും, ദേഹമാസകലം കടിച്ചു മുറിവേല്‍ക്കുകയും ചെയ്തു.കുട്ടിയുടെ ആന്തരീക അവയവങ്ങളില്‍ പലതിനും  പരിഹരിക്കാന്‍ പറ്റാത്ത രീതിയില്‍ തകരാറുകള്‍ സംഭവിച്ചിരിക്കുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും അതിക്രൂരമായി മര്‍ദനം ഏല്‍ക്കേണ്ടി വന്നു.

     പ്രതികളില്‍ ഭൂരിഭാഗംപേരെയും ചുരുങ്ങിയ ദിവസങ്ങളില്‍ അറസ്റ്റ്‌ ചെയ്യാന്‍ സാധിച്ചു എന്നുള്ളത് നിയമവ്യവസ്ഥയുടെയും, സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമായി വിലയിരുത്താം. ഡല്‍ഹി ഹൈക്കോടതി സ്വയമേവ കേസ്‌ എടുത്തതും , ഇത്തരത്തിലുള്ള കേസുകളുടെ തീര്‍പ്പിനുവേണ്ടി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും ആശാവഹമായ നീക്കങ്ങള്‍ തന്നെ.

   അതിക്രൂരമായ ഈ സംഭവത്തിനെതിരെ ശക്തമായ ജനരോഷം ഉയരുകയും ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പോലും കുറ്റവാളികള്‍ക്കെതിരെ,  കക്ഷിഭേദമന്യേ വധശിക്ഷാ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലും തൊട്ടടുത്ത ദിവസത്തെ പത്രവാര്‍ത്തയില്‍ കണ്ടത് പശ്ചിമബംഗാളില്‍ നടന്ന മറ്റൊരു ക്രൂരമായ പീഡനവാര്‍ത്ത..... എന്താണിതിനു കാരണം??? അതിശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുപോലും സ്ത്രീകള്‍ക്കുനേരെയുള്ള  കൊടുംക്രൂരതകള്‍   ആവര്‍ത്തിക്കപ്പെടുന്നു.

   നമ്മുടെ കൊച്ചു കേരളത്തിലെ സംഭവങ്ങള്‍ നോക്കിയാല്‍ ഞെട്ടിപ്പോവും. നിത്യേന എത്രയെത്ര പീഡനകഥകള്‍....,..... സ്വന്തം വീട്ടില്‍പ്പോലും പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെയും, സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. രക്ഷിതാക്കള്‍ തന്നെ പീഡിപ്പിക്കുകയും വില്‍പ്പനച്ചരക്ക് ആക്കുകയും ചെയ്യുന്നു. കൊച്ചു കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല  കാമഭ്രാന്തന്മാര്‍....,.

  കാര്യമായ ശിക്ഷ കിട്ടില്ല എന്നുള്ള തോന്നലും, മതിയായ സെക്സ് വിദ്യാഭ്യാസത്തിന്‍റെ അഭാവവും, ശെരിയായ കുടുംബ ബന്ധങ്ങള്‍ ഇല്ലാത്തതും,മാനസിക നില ശെരിയല്ലാത്തതോ,  ലഹരിപദാര്‍ഥങ്ങളുടെ അമിത ഉപയോഗവും ആവാം ഒരുപക്ഷെ ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനു കാരണം.

   അതികഠിനമായ ശിക്ഷ നല്‍കുക തന്നെയാണ് ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം.മരണശിക്ഷ ഏറ്റവും കുറഞ്ഞ ശിക്ഷ ആയ്പ്പോകും.  ഇഞ്ചിഞ്ചായി പീഡിപ്പിക്കണം. കുറ്റക്കാരായ പുരുഷന്മാരെ ലിംഗഛേദം നടത്തി സമൂഹമറിയെ  ജീവിക്കാന്‍ വിടണം. സ്ത്രീകളും കുറ്റക്കാരെങ്കില്‍ രാമായണകഥയില്‍  താടകയെ ചെയ്തതുപോലെ മൂക്കും മുലയും ചെത്തി  സമൂഹത്തില്‍ ജീവിക്കാന്‍ വിടണം.ജീവിതകാലം മുഴവന്‍ മാനസികപീഡനം അനുഭവിച്ച്, പരിഹസിക്കപ്പെട്ടു ജീവിക്കണം.

   അതുമല്ലങ്കില്‍ ഇത്തരക്കാര്‍ക്ക് വേണ്ടി ജയിലില്‍ അമേരിക്കന്‍ രീതിയില്‍ പീഡന കേന്ദ്രങ്ങള്‍ (Torturing centers )  ആരംഭിക്കണം. സൂര്യപ്രകാശം കാണാന്‍ അനുവദിക്കരുത്. മാനസികവും ശാരീരികവുമായ പീഡനം ജീവിതകാലം മുഴുവന്‍ നല്‍കണം. കണ്പീലികള്‍ മുറിച്ചു അതിശക്തിയായ വെളിച്ചത്തിലും, കൂരിരുട്ടിലും ഉറങ്ങാന്‍ വിടാതെ ...  ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമുള്ള ഭക്ഷണം നല്‍കി അതിക്രൂരമായി ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിപ്പിക്കണം. എങ്കില്‍ മാത്രമേ ഇങ്ങനെയുള്ള അധമന്മാര്‍ക്ക് പാഠമാകൂ..

    സ്വതന്ത്രമായി സഞ്ചരിക്കാനും, ജീവിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന നമ്മുക്ക് നല്‍കുന്നുണ്ട്. പൌരന്‍റെ വ്യക്തിസ്വാത്ര്യന്ത്യത്തിനും, ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍.; ഇത് ശെരിയായ ഭീകരത തന്നെയാണ്. ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം, ഒറ്റക്കെട്ടായി നേരിടണം. അതിനുവേണ്ടി അല്പം നിയമലംഘനം നടത്തിയാലും തരക്കേടില്ല.

   ഇത്തരം പീഡനക്കാര്‍ക്കെതിരെയാണ്  പൌരന്‍റെ സദാചാരബോധം ഉണരേണ്ടത്..... കയ്യൂക്കു കാട്ടേണ്ടത് ... അല്ലാതെ വെറുതെ കുശലം പറഞ്ഞു നില്‍ക്കുന്ന സ്ത്രീക്കും  പുരുഷനും നേരെയല്ല.....  അത് നിയമപാലകരായാലും സാധാരണ പൌരന്‍ ആയാലും....

    ഇപ്പോള്‍ പത്രങ്ങളില്‍ പീഡനവാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടല്‍ ഉണ്ടാവാറില്ല ..... നിസ്സംഗത നിറഞ്ഞ ഒരു ഉള്‍ഭയം .... ഒപ്പം ആശങ്കയും . കാരണം എനിക്കുമുണ്ടല്ലോ അമ്മയും, സഹോദരിയും, ഭാര്യയുമൊക്കെ, പെണ്‍ സുഹൃത്തുക്കളുമൊക്കെ .... അവര്‍ക്കും ഇന്നാട്ടില്‍ സ്വതന്ത്രമായി ജീവിക്കണ്ടേ?????




2 comments:

Rainy Dreamz ( said...

ഇപ്പോള്‍ പത്രങ്ങളില്‍ പീഡനവാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടല്‍ ഉണ്ടാവാറില്ല ..... നിസ്സംഗത നിറഞ്ഞ ഒരു ഉള്‍ഭയം .

അതെ സത്യമാണിത്, അത്രത്തോളം പീഡന വാര്തകലാണ് ദിവസവും നാം കേള്‍ക്കുന്നത്.. കേള്‍ക്കാത്തത് എത്ര വേറെ നടക്കുന്നുണ്ടാവും.. ഇതെന്തൊരു കാലം...!

കമന്റുകള്‍ക്കുള്ള വേര്‍ഡ് വെരിഫിക്കേഷന്‍ നീക്കം ചെയ്യുന്നതിന് നന്ദി ...!!!

ഷാജു അത്താണിക്കല്‍ said...

ചരമ കോളം പോലെ ഇന്നി ഒരു പീഡനം കോളം പത്രങ്ങൾ തുടങ്ങാൻ തീരുമനിച്ചു