Sunday 14 July 2013

പ്രൌഡ് ടു ബി ആന്‍ ഇന്ത്യന്‍...... ......................

മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ ചെന്നാലും കാണും ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ചിത്രമടങ്ങിയ പ്രൌഡ് ടു ബി ആന്‍ ഇന്ത്യന്‍എന്ന തലക്കെട്ടോടുകൂടിയ ഒരു പോസ്റ്റ്‌.......ഇങ്ങനെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്‌താല്‍ ഇന്ത്യക്കാരന്‍ ആയി എന്ന് അഭിമാനിക്കാന്‍ കഴിയുമോ???

ഇന്ത്യയുടെ സംസ്കൃതിയിലും-സംസ്കാരത്തിലും നാം അഭിമാനം കൊള്ളുക തന്നെ വേണം എന്നകാര്യത്തില്‍ തര്‍ക്കമില്ല.. ശാസ്ത്ര-സാങ്കേതിക, പ്രതിരോധ-വിദ്യാഭ്യാസ രംഗങ്ങളിലും, ബഹിരാകാശ ഗവേഷണ രംഗത്തും മറ്റും കരസ്ഥമാക്കിയ നേട്ടങ്ങള്‍ അഭിമാനമുണര്‍ത്തുന്നവതന്നെ;  എന്നാല്‍ രാജ്യത്ത് നിത്യേന നടക്കുന്ന സംഭവവികാസങ്ങളാല്‍ മറ്റു ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ നമ്മുടെ രാജ്യവും,ജനങ്ങളും നാണം കെട്ടുകൊണ്ടിരിക്കുകയല്ലേ?

ദിനംപ്രതിയെന്നോണം ഉയര്‍ന്നു വരുന്ന അഴിമതിക്കഥകള്‍, അനുദിനം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ഭീകരാക്രമണങ്ങള്‍, നക്സല്‍ ആക്രമണങ്ങള്‍, സാമ്പത്തികപ്രതിസന്ധി, തൊഴിലില്ലായ്മ, അതിര്‍ത്തിയില്‍ അയല്‍രാജ്യങ്ങളുടെ ഭീഷണി...... എന്നുവേണ്ട എല്ലാ രംഗത്തും കടുത്ത അരക്ഷിതാവസ്ഥ  അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.......... അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്ന കാര്യങ്ങള്‍ തന്നെ...... 

അയല്‍രാജ്യങ്ങളില്‍ കുറ്റം ചുമത്തപ്പെട്ടു ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ കൊടും പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി യാതൊന്നും ചെയ്യാതെ, നമ്മുടെ രാജ്യത്തുവന്നു കുറ്റം ചെയ്തവരെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങളും-നീതിപീഡവും മത്സരിക്കുന്നു...

ശത്രു രാജ്യത്തെ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കിലൊമീറ്ററുകളോളം ഉള്ളിലേക്ക് കടന്നുവന്ന്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറത്തു കൊണ്ടുപോയത് നടുക്കമുണര്‍ത്തുന്ന സംഭവം..... ഒരു പ്രതിഷേധം മാത്രം പ്രകടിപ്പിച്ചാല്‍ തീരുന്നതാണോ ഈ മാനക്കേട്????  മറ്റൊരയല്‍രാജ്യം നമ്മുടെതായ കുറെസ്ഥലം കയ്യേറി അവരുടേതാണന്നു പ്രഖ്യാപിച്ചു.... അവിടെ സൈനീക ടെന്റുകള്‍ കെട്ടി....ഏതൊരു ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ ഇതൊക്കെ???

രക്തച്ചൊരിച്ചില്‍ ഇല്ലാതെ കടന്നുകയറ്റക്കാരെ ഒഴിപ്പിച്ചത് നയതന്ത്ര വിജയമാണെങ്കിലും.... ഒരു പരമാധികാര രാജ്യത്തിനുമേലുള്ള- ഉത്തരവാദിത്തബോധവും, നാടിന്റെ സുരക്ഷയില്‍ താല്പര്യവുമില്ലാത്ത ന്ഷ്ക്രിയഭരണകൂടത്തിനു മേലുള്ള ശത്രുരാജ്യത്തിന്റെ കടന്നു കയറ്റമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ......
 
സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള പീഡനങ്ങള്‍ ഒരു നിത്യ സംഭവമായി മാറുകയാണ്...സാംസ്കാരികമായി വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു രാജ്യത്തിന്റെ, സര്‍വോപരി ഉന്നതവിദ്യാഭ്യാസമാര്‍ജിച്ച നമ്മളില്‍നിന്ന് എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്?? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗമോ? കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കുന്നതിന് ശക്തമായ നിയമങ്ങളുടെ അഭാവമോ?

വികലമായ ചിന്തകളുള്ള ഒരു ചെറിയ വിഭാഗം നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും, വിഘടന വാദവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, നിലനില്‍പ്പിനും ഭീഷണിയായി മാറുന്നു. പ്രാദേശിക വാദങ്ങള്‍ക്കുപരിയായി രാജ്യതാല്‍പര്യത്തിനു മുന്‍തൂക്കം കൊടുക്കുന്ന, ശെരിയായ ദിശാബോധവും, ഇച്ഛാശക്തിയുമുള്ള ഒരു സുസ്ഥിര ഭരണകൂടം ഉണ്ടെങ്കില്‍ മാത്രമേ രാജ്യസുരക്ഷയും, വികസനവും സാധ്യമാവൂ.... ജാതി-മത-സങ്കുചിതരാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി നാം ഇന്ത്യക്കാര്‍ എന്ന ചിന്തയോടെ ഓരോ പൌരനും അവനവന്റെ കടമകള്‍ നിവഹിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ......

ഇന്ത്യന്‍ സംസ്കാരവും, അഖണ്ഡതയും കാത്തു സൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും  കര്‍ത്തവ്യം ആണന്നുള്ള ബോധമാണ് ഓരോ ഇന്ത്യക്കാരനും ആദ്യം ഉണ്ടാവേണ്ടത്. പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതമായി... മത-വര്‍ഗീയ-രാഷ്ട്രീയ ചിന്തകള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാതെ  “നാനാത്വത്തില്‍ ഏകത്വം” എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ജാതി-മത, വര്‍ണ-വര്‍ഗ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ ഭാരതീയനും ഒന്നാണെന്നുള്ള, ഓരോ ഭാരതീയനും തന്റെ സഹോദരീ-സഹോദരന്മാര്‍ ആണെന്നുള്ള ചിന്ത  നമ്മളില്‍ ഉണ്ടായെങ്കില്‍ മാത്രമേ എനിക്കും നിങ്ങള്‍ക്കും ‘ഞാന്‍ ഭാരതീയന്‍’ എന്ന് അഭിമാനിക്കാന്‍ വകയുള്ളൂ... അതിനുവേണ്ടിയുള്ള പ്രവര്‍ത്തിയും, പ്രവര്‍ത്തനങ്ങളുമാണ് നമ്മളില്‍ നിന്നുണ്ടാവേണ്ടത്....... അത് സോഷ്യല്‍ മീഡിയകളില്‍ കേവലം ഒരു ചിത്രമോ, കുറച്ചു വാക്കുകളോ പോസ്റ്റ്‌ ചെയ്യുന്നതിലോ, ഷെയര്‍ ചെയ്യുന്നതിലോ മാത്രമൊതുക്കി രാജ്യസ്നേഹം അവസാനിപ്പിക്കരുത് എന്നുമാത്രം.......

ജയ്‌ ഹിന്ദ്‌...... 

3 comments:

Aneesh chandran said...

പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതമായി... മത-വര്‍ഗീയ-രാഷ്ട്രീയ ചിന്തകള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാതെ “നാനാത്വത്തില്‍ ഏകത്വം” ജയ് ഹിന്ദ്‌

ഇന്നെല്ലാം കുറച്ചുനേരത്തേക്ക് കാലത്തേക്ക് മാത്രമാകുന്നു സുഹൃത്തെ...
(വേര്‍ഡ്‌ വേരിഫിക്കെഷന്‍ മാറ്റണേ)

ഷാജു അത്താണിക്കല്‍ said...

ഇന്ന് എല്ലാം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഒതുങ്ങുന്നി എന്നതാണ് സത്യം

വേണുഗോപാല്‍ said...

ദേശസ്നേഹം അമിതമായി വഴിഞ്ഞൊഴുകുന്ന സ്ഥലമാണ് മുഖപുസ്തകം.