ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ ചാന്നാംചേരില്‍ വീട്ടില്‍ 1975 ജനുവരിയില്‍ ഞാന്‍ ജനിച്ചു. അച്ഛന്‍, അമ്മ, ഭാര്യ, ഇളയ സഹോദരി ഇത്രയുമാണ് എന്‍റെ കുടുംബം.
ഒരു കലാകാരന്‍ ഒന്നുമല്ലെങ്കിലും അന്നും ഇന്നും പ്രിയ സുഹൃത്തായ ശ്രീ.പ്രകാശിന്‍റെ കൂട്ടത്തില്‍ എട്ടാം ക്ലാസില്‍ വച്ച് സ്കൂള്‍ യുവജനോത്സവങ്ങളില്‍ നാടകാഭിനയം തുടങ്ങി. അത്യാവശ്യം കയ്യെഴുത്തു മാഗസിനുകളില്‍ കുത്തിക്കുറിക്കലുകളും. അതങ്ങനെ പ്രീ ഡിഗ്രി വരെ തുടര്‍ന്നു.
ഡിഗ്രിക്ക് പോയിതുടങ്ങിയപ്പോള്‍ ട്യൂഷനെടുക്കലും, രാഷ്ട്രീയവുമായി പ്രധാനപരിപാടികള്‍. രാഷ്ട്രീയാതിപ്രസരം കാരണം ഡിഗ്രിക്ക് ശേഷം നാട്ടില്‍ നിന്ന് പൂനക്ക് വണ്ടി കയറി. അവിടെയും സഹായിച്ചത് മുന്‍പ് പറഞ്ഞ പ്രിയ സുഹൃത്ത് പ്രകാശ് ആണ്. അവിടെ രണ്ടു കമ്പനികളിലായി കുറച്ചു വര്‍ഷങ്ങള്‍.; മലയാളിസമാജവുമായി ബന്ധപ്പെട്ട് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍..
കൊച്ചിയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിയുമായി വീണ്ടും കേരളത്തിലേക്ക്.രണ്ടു വര്‍ഷം അവിടെ. സാഹചര്യങ്ങള്‍ അത്ര അനുകൂലം അല്ലാത്തതിനാല്‍ വീണ്ടും പ്രവാസം, മലേഷ്യയില്‍.... ഒന്‍പതു വര്‍ഷമായി ഇവിടെ. ഇതിനിടക്ക് ഒരു അപകടതെതുടര്‍ന്നുള്ള ചികിത്സയുമായി ബന്ധപ്പെട്ടുരണ്ടു വര്‍ഷത്തോളം ഇടവേള ഉണ്ടായിരുന്നു കേട്ടോ.
വിവാഹിതനാണ്. ഭാര്യ വീണ എം.ജി. യൂനിവേര്‍സിറ്റിയില്‍ ജോലി ചെയ്യുന്നു. തല്‍ക്കാലം കുട്ടികളില്ല.
വളരെക്കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ. നല്ല സുഹൃത്ബന്ധങ്ങള്‍ മാത്രം എപ്പോഴും പ്രാധാന്യത്തോടെ സൂക്ഷിക്കുന്നു.
നേരേവാ നേരേപോ, തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുക എന്നീ സ്വഭാവങ്ങള്‍ കാരണം അര്‍ഹിക്കുന്നത് പലതും കിട്ടാതെ പോയിട്ടുണ്ട്. അതില്‍ നഷ്ടബോധം ഒട്ടുമില്ല. കാരണം ഞാന്‍ ഞാനായിരുന്നാല്‍ മതിയല്ലോ......
പലരുമെഴുതുന്നത് കണ്ടപ്പോള്‍ മനസ്സില്‍ പൊടിപിടിച്ചു കിടന്ന ആഗ്രഹം വീണ്ടും തലപൊക്കി. അതാണ് ഈ കുത്തിക്കുറിക്കലുകള്‍.കഥയും കവിതയും എഴുതാനുള്ള ആശയോ ആവേശമോ ഒന്നുമല്ല, സമൂഹത്തിലെ കാഴ്ച്ചകളെക്കുറിച്ച് എന്‍റെ അഭിപ്രായങ്ങള്‍.... അത്രയേയുള്ളൂ.. ഇഷ്ടപ്പെടുന്നവരുണ്ടാവാം ... എതിര്‍ക്കുന്നവരുണ്ടാവാം...
വായിക്കുന്നവര്‍ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ .....
No comments:
Post a Comment