നാം സുരക്ഷിതരോ എന്നൊരു സംശയം കുറച്ചു നാളായി മനസ്സില്‍ കുടിയേറിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, കുറേക്കാലമായി നമ്മുടെ ശത്രു രാജ്യത്തെ ഭടന്മാര്‍ അതിര്‍ത്തിക്കിപ്പുറമെത്തി നടത്തുന്ന അക്രമങ്ങള്‍ സംശയത്തിനു ബലമേകുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്‍ഗില്‍ അധിനിവേശം മുതല്‍ ഇക്കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന ആക്രമണങ്ങള്‍ പരിശോധിച്ചാല്‍ നാം സുരക്ഷിതര്‍ അല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് ജനെറല്‍ പര്‍വെസ് മുഷറാഫ് വരെ കാര്‍ഗില്‍ യുദ്ധസമയത്ത് വേഷപ്രച്ഛന്നനായി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് സ്വയം വെളിപ്പെടുത്തിയിട്ടുമുണ്ട്.
ചൈനയുടെ അധിനിവേശം മറ്റൊരു ഭീഷണി. ചൈനീസ് പട്ടാളം നമ്മുടെ മണ്ണിലേക്ക് കടന്നു കയറി കൂടാരങ്ങള്‍ വരെ നിര്‍മ്മിക്കുന്ന സ്ഥിതിയിലേക്ക് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ഇത് രണ്ടാം തവണയാണ് പാക് പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കിലോമീറ്ററുകളോളം കടന്നുവന്ന് നമ്മുടെ പട്ടാളക്കാരെ നിര്‍ദ്ദയം വധിക്കുന്നത്. ഒരു സംശയം നമ്മുടെ പട്ടാളക്കാര്‍ കൊച്ചുപിച്ചാത്തി കൈയില്‍ വച്ചുകൊണ്ടാണോ അതിര്‍ത്തി കാക്കാന്‍ നില്‍ക്കുന്നത്?
ഈ സംഭവങ്ങളൊക്കെ നടന്നത് അതിര്‍ത്തിക്കിപ്പുറം നമ്മുടെ മണ്ണില്‍ വച്ചാണ് എന്നുള്ളതാണ് ഭയം വര്‍ധിപ്പിക്കുന്നത്. നുഴഞ്ഞു കയറ്റം ഒരു തുടര്‍ക്കഥ ആവുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് സുരക്ഷയാണുള്ളത്?
സൈന്യത്തെ നവീകരിക്കാന്‍ ലക്ഷംകോടി രൂപയുടെ ആധുനിക ആയുധങ്ങള്‍ ഒക്കെ വാങ്ങി എന്നൊക്കെ വാര്‍ത്തകളില്‍ കാണുന്നു. അതൊക്കെ എവിടെ?? അല്ലെങ്കില്‍ എന്തിനതൊക്കെ വാങ്ങിക്കൂട്ടുന്നു? കണ്ടു രസിക്കാനോ?
അതിര്‍ത്തിയില്‍ ആക്രമണം നേരിടുമ്പോള്‍, തങ്ങളുടെ ജീവന് തന്നെ ഭീഷണി നേരിടുമ്പോള്‍ തിരിച്ചടിക്കുന്നതിനും മേലുദ്യോഗസ്ഥന്മാരുടെയോ , സര്‍ക്കാരിന്റെയോ അനുമതി ആവശ്യമുണ്ടോ? ഏതൊരു സാധാരണക്കാരനും തോന്നാവുന്ന സംശയങ്ങള്‍.........
"നിങ്ങള്‍ സമാധാനമായി ഉറങ്ങിക്കോളൂ, ഞങ്ങള്‍ ഉറങ്ങാതെ നിങ്ങള്‍ക്ക് കാവല്‍ നില്‍ക്കാം" എന്ന മുദ്രാവാക്യവുമായി നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരന് അതിര്‍ത്തിയില്‍ സ്വന്തം ജീവന്‍ പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ അവരെങ്ങിനെ കോടിക്കണക്കായ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കും?
2 comments:
ചിന്തനീയം
ചിന്തനീയം
Post a Comment