Tuesday, 5 July 2011

സ്വാശ്രയം പഴയതും പുതിയതും

ഇന്നത്തെ സര്‍വക്ഷി യോഗമാണ് ഇന്നത്തെ ബ്ലോഗിനാധാരം. കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടുള്ള സമരങ്ങള്‍ കഴിഞ്ഞ ദിവസം കേരള ജനങ്ങള്‍ കണ്ടതാണല്ലോ.....പുതിയ സര്‍ക്കാര്‍ വന്നതും സമരങ്ങളും തുടങ്ങി....സ്വന്തം പാര്‍ട്ടിക്കാര്‍ "തുട്ടും" വാങ്ങി, യുവ വൃദ്ധന്മാരുടെ മക്കള്‍ക്ക്‌ പിന്‍വാതില്‍ പ്രവേശനവും ഒപ്പിച്ച ശേഷം സമരവും തുടങ്ങി. ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ സമരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.ജനം ഇതൊന്നും കാണുന്നില്ലേ?

പെട്ടന്ന് പൊട്ടിമുളച്ചത് ഒന്നുമല്ലല്ലോ ഈ വര്‍ഷത്തെ സ്വാശ്രയ പ്രവേശനം?
ഈ സര്‍ക്കാര്‍ വന്നിട്ട് അമ്പതു ദിവസം ആയിട്ടേയുള്ളൂ ......സമര കോലാഹലവും ജനത്തെ ബുദ്ധിമുട്ടിക്കലും തുടങ്ങി

അഞ്ചു വര്‍ഷമായി ഈ പ്രശ്നത്തില്‍ ഒന്നും ചെയ്യാതിരുന്ന ആള്‍ക്കാര്‍ പ്രതിപക്ഷത്തായപ്പോള്‍ അതും പൊക്കിപ്പിടിച്ച് വരവായി .....

പീഡനവും മൂന്നാറും പരിയാരവും കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ മുഖം രക്ഷിക്കുവാന്‍ ഒരു വഴി അതാണ്‌ സത്യം.

മുന്‍പും ഇതുപോലെ ഉണ്ടായിട്ടുണ്ടല്ലോ ..ഓര്‍മയില്ലേ മുന്‍ കേരള വി സി വിളനിലം പ്രശ്നം ? സമരത്തിനി കാരണമെന്താ? അതിനുശേഷം എന്തായി?

ചിന്തിക്കൂ ....അവസരവാദികളെ തിരിച്ചറിയൂ .....

No comments: