തലയ്ക്ക് സചിവനാകാന്‍ ആഭ്യന്തരംതന്നെ-
വേണമപ്പോഴതു രസിച്ചില്ല മുഖ്യനും..
കസേരകളിക്ക് തുടക്കമവിടെത്തുടങ്ങി.
കസേരകളിയില്‍ മുഖ്യനതികേമന്‍
മുന്‍പൊരു ലീഡറെ ‘ലാഡറാക്കി’യൊപ്പമെത്തി-
യൊടുവിലാ ലീഡറെ ‘ഡീലറാ’ക്കി
‘ചാര’വും പൂശിപ്പുറത്താക്കിയതികേമനായി.
ഐസ്ക്രീം രുചിച്ച കുട്ടിക്കുമൊരുമോഹം
മുഖ്യന്‍റെ കസേര പകുത്തുവേണം...
അതുകേട്ടു ദുരമൂത്ത പാലാകാര്‍ന്നോര്‍
മുഖ്യക്കസേരയിലുന്നംവച്ചിടതുഭാഗത്തേക്ക്
നോക്കി.
ഇടതിന്റെ മനസ്സിലും
ലഡ്ഡുപൊട്ടി....ഒത്താലൊരാറു-
മാസമതുകഴിഞ്ഞാല്‍ വലിച്ചിടാമെന്നു
നിനച്ചു...
കുട്ടിക്കും കാര്‍ന്നോര്‍ക്കുമതു
തിരിഞ്ഞപ്പോളതി-
മോഹമൊക്കെ മാറ്റിവച്ചതോ...പുതിയകളിക്ക്
കോപ്പുകൂട്ടുകയോ ??
ലീഡറെ ചാരംപൂശിയ മുഖ്യനിന്നു വിയര്‍ക്കുന്നു
‘സോളാറി’ന്റെ ചൂടിനാല്‍...
അന്നു കൂട്ടുനിന്നൊരു മാധ്യമങ്ങളിന്നു
വിചാരണ-
ചെയ്യുമ്പോളേറെപ്പരിതാപമോടോര്‍ത്തീടുമാക്കഥയൊക്കെയും.
ഏറെ സുതാര്യമെന്ന് ഘോഷിച്ചോരാഫീസില്‍
ജോപ്പനും-കൊപ്പനും ജിക്കുവും-മക്കുവും
സരിതയും-സോളാറുമഴിഞ്ഞാടിയ കഥകള-
റിഞ്ഞിലന്നു പറഞ്ഞാലതു
പച്ചക്കള്ളമെന്നേ പറയേണ്ടൂ.
സഹചാരികള്‍ ഭുജിച്ചൊരമൃതിന്‍രുചി
മുഖ്യനറിയീലയെങ്കിലുമാഭോജനം
കണ്ടീലന്നു പറയുന്നതയ്യയ്യെ
കല്ലുവച്ചനുണ-
യെന്നു വിളിച്ചലറുന്നു ജനം.
3 comments:
രാഷ്ട്രീയ നാറികള്‍ ..
കസേര കളി
പിന്നെ കസേര ഏറ്
ഹോ കമന്റാനീ കസേര കാലത്ത് സമ്മതിച്ചിലാ.. ന്തായാലും ഒരു കസേരയ്ക്ക് ഓർഡർ കൊടുക്കണം ഹ്ഹ്ഹ്
Post a Comment