Friday 26 July 2013

നേര്‍ക്കാഴ്ച -- കസേരകളി













മുഖ്യനും തലവനും കസേരകളി തുടങ്ങി...
തലയ്ക്ക് സചിവനാകാന്‍ ആഭ്യന്തരംതന്നെ-
വേണമപ്പോഴതു രസിച്ചില്ല മുഖ്യനും..
കസേരകളിക്ക് തുടക്കമവിടെത്തുടങ്ങി.

കസേരകളിയില്‍ മുഖ്യനതികേമന്‍
മുന്‍പൊരു ലീഡറെ ലാഡറാക്കിയൊപ്പമെത്തി-
യൊടുവിലാ ലീഡറെ ഡീലറാക്കി
ചാരവും പൂശിപ്പുറത്താക്കിയതികേമനായി.

ഐസ്ക്രീം രുചിച്ച കുട്ടിക്കുമൊരുമോഹം
മുഖ്യന്‍റെ കസേര പകുത്തുവേണം...
അതുകേട്ടു ദുരമൂത്ത പാലാകാര്‍ന്നോര്‍
മുഖ്യക്കസേരയിലുന്നംവച്ചിടതുഭാഗത്തേക്ക് നോക്കി.

ഇടതിന്റെ മനസ്സിലും ലഡ്ഡുപൊട്ടി....ഒത്താലൊരാറു-
മാസമതുകഴിഞ്ഞാല്‍ വലിച്ചിടാമെന്നു നിനച്ചു...
കുട്ടിക്കും കാര്‍ന്നോര്‍ക്കുമതു തിരിഞ്ഞപ്പോളതി-
മോഹമൊക്കെ മാറ്റിവച്ചതോ...പുതിയകളിക്ക് കോപ്പുകൂട്ടുകയോ ??

ലീഡറെ ചാരംപൂശിയ മുഖ്യനിന്നു വിയര്‍ക്കുന്നു
സോളാറിന്‍റെ ചൂടിനാല്‍...
അന്നു കൂട്ടുനിന്നൊരു മാധ്യമങ്ങളിന്നു വിചാരണ-
ചെയ്യുമ്പോളേറെപ്പരിതാപമോടോര്‍ത്തീടുമാക്കഥയൊക്കെയും.

ഏറെ സുതാര്യമെന്ന് ഘോഷിച്ചോരാഫീസില്‍
ജോപ്പനും-കൊപ്പനും ജിക്കുവും-മക്കുവും
സരിതയും-സോളാറുമഴിഞ്ഞാടിയ കഥകള-
റിഞ്ഞിലന്നു പറഞ്ഞാലതു പച്ചക്കള്ളമെന്നേ പറയേണ്ടൂ.
  
സഹചാരികള്‍ ഭുജിച്ചൊരമൃതിന്‍രുചി
മുഖ്യനറിയീലയെങ്കിലുമാഭോജനം
കണ്ടീലന്നു പറയുന്നതയ്യയ്യെ കല്ലുവച്ചനുണ-
യെന്നു വിളിച്ചലറുന്നു ജനം.

3 comments:

Sangeeth vinayakan said...

രാഷ്ട്രീയ നാറികള്‍ ..

ഷാജു അത്താണിക്കല്‍ said...

കസേര കളി
പിന്നെ കസേര ഏറ്

മൌനം said...

ഹോ കമന്റാനീ കസേര കാലത്ത് സമ്മതിച്ചിലാ.. ന്തായാലും ഒരു കസേരയ്ക്ക് ഓർഡർ കൊടുക്കണം ഹ്ഹ്ഹ്