Friday 2 August 2013

നേര്‍ക്കാഴ്ച -- കാടത്തം














കാഴ്ചകളത്രയും പീഡനക്കാഴ്ചകള്‍....
മമസുഖംതേടി മകനെയുപേക്ഷിച്ചോരമ്മയും..
ആ മകനെ, ഷെഫീക്കിനെ മൃതപ്രായനാക്കിയോ-
രച്ഛനും രണ്ടാനമ്മയും....

വീണ്ടുമൊരു മംഗലം മോഹിച്ചുതന്‍
ഭാര്യയെയും രണ്ടിളംകുഞ്ഞുങ്ങളെയും
നിര്‍ദ്ദയം മുക്കിക്കൊന്നൊരു താതന്‍..:;
ഫിദയും,ഫൈഹയും ക്ഷമിക്കട്ടെ കേരളമേ..

ക്രൂരപീഡനത്താല്‍ തന്‍മകളെ, അദിതിയെക്കൊന്ന
രക്ഷിതാക്കളുമീക്കേരളത്തില്‍...........
രക്ഷയേവതാരെന്നറിയീല... പക്ഷേ...
കഴുകന്‍ കണ്ണുകളുമായുണ്ടോരുകൂട്ടം ചുറ്റിലും.

കരള്‍പിടയ്ക്കും കാഴ്ചകളെ-
ഴുതുവാന്‍ തികയില്ല താളുകള്‍.
സ്തബ്ധനായിരിക്കുമെനിക്കിനി
തൂകുവാനില്ലിനി കണ്ണുനീരോട്ടുമെ..

സല്‍ബുദ്ധിയേകെട്ടെയിവര്‍ക്കെന്നു
പ്രാര്‍ഥിക്കുകയേവരും....
ചെയ്യുവാനതിലേറെയെന്തെന്നു
കരുതുന്നു ഞാനിഹ.

3 comments:

ലംബൻ said...

നാട്ടില്‍ അകെ മൊത്തം ടോട്ടല്‍ പ്രശനമാ അല്ലെ.

വളരെ നല്ല കവിത എന്നൊന്നും പറയാന്‍ പറ്റില്ല. ശ്രമം കൊള്ളാം.

ആര്‍ഷ said...

കാടത്തം കണ്ടു അറിയാതെ എഴുതി പോകുന്നതാണ് അല്ലെ?? ... ഇനിയും നന്നാക്കാന്‍ ആകും. ആശംസകള്‍

Mukesh M said...

രക്ഷയില്ല ഇവിടെ...