Thursday, 19 September 2013

തലതിരിഞ്ഞ നീതിവ്യവസ്ഥ








ഡല്‍ഹി കൂട്ടബലാല്‍സംഗക്കെസിലെ രണ്ടു പ്രതികള്‍ക്ക് പഠനംതുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നുവത്രേ???!!!

നീതിപീഠങ്ങള്‍ ഇതുപോലെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ഇങ്ങനെ ഒരു ആനുകൂല്യം നല്‍കുന്നത് ഉചിതമാണോ? വിദ്യാഭ്യാസം നേടുക എന്നത് മൌലിക അവകാശമാണ് എന്ന വാദം അനുവദിച്ചാണത്രേ പഠനം തുടരാന്‍ അനുമതി നല്‍കിയത്.വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ ആണെന്നോര്‍ക്കണം.... സര്‍ക്കാര്‍ ചെലവില്‍ താമസം,ഭക്ഷണം....കൂടെ വിദ്യാഭ്യാസവും..... ആനന്ദലബ്ധിക്കിനിയെന്തുവേണം????

അതിക്രൂരമായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിക്കും ഉണ്ടായിരുന്നില്ലേ ഈ അവകാശങ്ങളൊക്കെ?? വിദ്യാഭ്യാസം ചെയ്യാനും സ്വതന്ത്രമായി 
സഞ്ചരിക്കാനുമൊക്കെ ഭരണഘടന വിഭാവനം ചെയ്യുന്ന ആ മൌലികാവകാശം???

കര്‍ണാടക ജയിലില്‍ ജാമ്യം പോലും കിട്ടാതെ, രോഗാതുരനായി അവശത അനുഭവിക്കുന്ന അബ്ദുള്‍നാസര്‍ മദനിക്കും ഇല്ലേ ഈപ്പറഞ്ഞ മൌലിക അവകാശം. രോഗത്തിനു ചികിത്സകിട്ടാനുള്ള അവകാശം??? അതുപോലെ എത്രയോപേര്‍.......... ...

കണ്ണുകെട്ടി സത്യവും,ന്യായവും കാണാതെ നില്‍ക്കുന്ന നീതിദേവതയുടെ തുലാസില്‍ പണവും സ്വാധീനവുമേറി വിധിപ്രസ്താവം നടത്തുന്ന കാലം മാറേണ്ടിയിരിക്കുന്നു.

ഏതുവിധിക്കുമെതിരായ പഴുതുകളുള്ള ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കണ്ണുകെട്ടിനില്‍ക്കുന്ന നീതിദേവതയല്ല നമുക്കാവശ്യം; കണ്ണും,കാതും തുറന്ന് സത്യവും,നീതിയും മുഖം നോക്കാതെ നടപ്പിലാക്കുന്ന വ്യവസ്ഥിതിയാണ് നമുക്കാവശ്യം.....

ഫീലിംഗ്സ്: കാലഹരണപ്പെട്ട ഇന്ത്യന്‍ വ്യവസ്ഥിതിയോടുള്ള അമര്‍ഷം

No comments: