Sunday, 22 September 2013

സോഷ്യലിസ്റ്റ്‌ മോഡി......





എ.കെ.ജി.യും എം.വി.രാഘവനുമുള്‍പ്പടെയുള്ള കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ പേരിനൊപ്പമുള്ള 'ജാതിവാല്' മുറിച്ചുകളഞ്ഞപ്പോള്‍ അതൊരലങ്കാരമായി കൊണ്ടുനടന്നവരാണല്ലോ ഇ.എം.എസും,നായനാരും,കൃഷ്ണയ്യരും.
അതവരുടെ ഉള്ളിന്റെയുള്ളിലുണ്ടായിരുന്ന ജാതിമേല്‍ക്കൊയ്മ കൊണ്ടുതന്നെയാവണം.ഒരുപക്ഷെ ഇതായിരിക്കും ‘ജാതിനിരത’ കമ്യൂണിസം.

തീവ്രഹിന്ദു വര്‍ഗീയവാദിയായ മോഡിക്കുള്ള കൃഷ്ണയ്യരുടെ കത്ത് അത് സൂചിപ്പിക്കുകയും ചെയ്യുന്നു. തന്റെ ഉള്ളിലുള്ള ഹിന്ദുത്വവികാരം അദ്ദഹം പ്രസ്തുത കത്തിലൂടെ പ്രകടമാക്കി.മോഡിക്ക് കൃഷ്ണയ്യര്‍ അയച്ചത് എന്നുപറയുന്ന ആശംസാകത്തിലാണ് മോഡിയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

ഗാന്ധിയന്‍ മൂല്യങ്ങളും, മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റും, ആഗോളകാഴ്ചപ്പാടുള്ള ദേശീയനേതാവും മോഡിയാണ് എന്ന് പറഞ്ഞത് കൂടാതെ മതേതരകാഴ്ചപ്പാടുള്ള നേതാവാണ് എന്നുകൂടി പറഞ്ഞു കളഞ്ഞു..... അതുകൊണ്ടൊക്കെ പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ മോഡി തന്നെ.... മോഡിപോലും ഞെട്ടിയിട്ടുണ്ടാവും ഈ പ്രശംസകേട്ടിട്ട്.


മാതെതരവാദിയും,മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അയ്യരില്‍നിന്നു ഇങ്ങേനെയുള്ള പുകഴ്ത്തലുകള്‍ അയ്യരുടെ യഥാര്‍ത്ഥ കാഴ്ചപ്പാടുകള്‍ പുറത്തുകൊണ്ടുവരുന്നു.

കമ്യൂണിസ്റ്റ്‌ ബുദ്ധിജീവിയുടെ മോഡി ആരാധനയെക്കുറിച്ച് പോളിറ്റ്ബ്യൂറോയും മാമനും ഒന്നും പറഞ്ഞു കേട്ടില്ല.... അതോ അവരുടെ അറിവോടെയോ???


2002-ലെ ഗുജറാത്ത്‌ കലാപത്തിന്റെ ആസൂത്രണവും, നടപ്പിലാക്കലിന്റെയും പൂര്‍ണ ഉത്തരവാദിത്വം നരേന്ദ്രമോഡിക്കും ഗുജറാത്ത്‌ സര്‍ക്കാരിനും ആണെന്ന്, കലാപത്തെക്കുറിച്ച് അന്വേഷിച്ച പൌരസംഘത്തിന്റെ തലവനായ കൃഷ്ണയ്യര്‍ കണ്ടെത്തിയിരുന്നു എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

വയോധികനായ അയ്യര്‍ക്ക് ഇനി എന്താണാവോ നേടാനുള്ളത്?? രാഷ്‌ട്രപതി സ്ഥാനത്തേക്ക് നോട്ടമുള്ളതായി കേള്‍വിപ്പെട്ടിരുന്നു. അടുത്ത നാലുവര്‍ഷത്തേക്ക് അതിനുള്ള സാധ്യത ഇല്ലതാനും.



ഗാന്ധിയന്‍ എന്ന് പറയുന്ന ഹസാരെക്കും ഉണ്ടായിരുന്നല്ലോ ഇമ്മാതിരി ആഗ്രഹം. അഴിമതി ഇല്ലാതാക്കണം, ‘ലോകപാലനം’.. അതൊക്കെ കേന്ദ്രത്തില്‍വേണം പക്ഷെ ഗുജറാത്തില്‍ പറ്റില്ല..... പ്രസിഡന്‍റ് കസേര ആയിരുന്നു അങ്ങോരുടെയും നോട്ടം.... നോട്ടം പാളി....പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ സൂക്കേടും തീര്‍ന്നുകിട്ടി.. ആളിപ്പോ എവിടെയോ എന്തോ???

അയ്യരുസാറിന്‍റെ ഗതിയും ഇങ്ങനൊക്കെ ആവാനാണ് സാധ്യത....
ഏതായാലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയ്യരുടെ കത്ത് കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും താരമാവാനാണ് സാധ്യത... തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയരുംമുന്നേ ബി.ജെ.പിക്ക് അഡ്വാന്‍സ് ബോണസ്‌ ആയികിട്ടിയ ഒരു പ്രചാരണായുധമാണല്ലോ അയ്യരുടെ കത്ത്... നേരിട്ടുള്ള പ്രചാരണത്തിനു ഇറങ്ങുമോ ആവോ????

ഫീലിംഗ്സ്: അയ്യെരെന്നും അയ്യരുതന്നെ....



(കേരളത്തിലെ സ്ഥാനമോഹി ബി.ജെ.പി കാരുടെ ബ്ലഡ്‌പ്രഷര്‍ കൂടിയെന്നു പിന്നാമ്പുറ സംസാരം.) 

No comments: