Tuesday 26 November 2013

"സ്ത്രീത്വം”--- കുറച്ച് വല്യേട്ടന്‍ ചിന്തകള്‍


“സരിതാ നായര്‍ക്ക് സ്ത്രീത്വമുണ്ടോ?” ചോദ്യം സ.വി,എസ്. അച്ചുതാനന്ദന്‍ വക. സരിതയും കൊണ്ഗ്രെസ്സ്പാര്‍ട്ടിയിലെ ചില പ്രമുഖരുമായുള്ള കിടപ്പറരംഗങ്ങള്‍ തന്‍റെ കൈവശം ഉണ്ടെന്നുള്ള മുന്‍ കാമുകന്‍റെ വെളിപ്പെടുത്തല്‍ നുണയാണെന്ന് സരിത പറഞ്ഞതാണ് സഖാവിനെ ചൊടിപ്പിച്ചത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു എങ്കില്‍ അഭിവാദ്യങ്ങള്‍ ഉണ്ടാവുമായിരുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും, സ്ത്രീ സുരക്ഷയെയുടെയും മൊത്തക്കച്ചവടക്കാര്‍ മാക്സിസ്റ്റുകള്‍ ആണെന്നാണ്‌ അവകാശവാദവും പ്രചരണവും. പക്ഷേ സ്ത്രീകളെ അല്ലെങ്കില്‍ സ്ത്രീത്വത്തെ എത്രകണ്ട് അപമാനിക്കാമോ അതെല്ലാം പുരുഷമേധാവിത്വമുള്ള സി.പി.എം. ചെയ്യും, പറയും.

സ.അച്ചുതാനന്ദന്‍ തന്നെ എത്രയോ തവണ സ്ത്രീകളെ തരംതാണ രീതിയില്‍ അവഹേളിച്ചിരിക്കുന്നു. നെറികെട്ട രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നില്ല എന്നതുകൊണ്ട്‌ ഇപ്പോള്‍ സരിതവരെ എത്തിനില്‍ക്കുന്നു ആക്ഷേപങ്ങള്‍.

കുമാരി സിന്ധുജോയ് സി.പി.എമ്മില്‍ നിന്ന്‍ രാജിവെച്ചപ്പോള്‍ പറഞ്ഞതെന്താണ്... തന്‍റെ മകളുടെയൊപ്പം പ്രായമുള്ള അവരെ “അഭിസാരിക” എന്നുവരെ വിളിച്ചു.
മലമ്പുഴയില്‍ തന്‍റെ എതിര്‍സ്ഥാനാര്‍ഥിയായ സ്ത്രീക്കെതിരെ സ.വി.എസ് സ്വതസിദ്ധമായ വിടന്റെ ചിരിയോടും അംഗവിക്ഷേപങ്ങളോടും കൂടി പറഞ്ഞകാര്യവും ജനം മറന്നിട്ടുണ്ടാവില്ല. ‘അവര്‍ ഇതു തരത്തില്‍ പ്രശസ്തയാണെന്ന് എല്ലാവര്ക്കും അറിയാം.... ഓട്ടോക്കാര്‍ക്ക് കൂടി അറിയുന്ന തരത്തിലുള്ള പ്രശസ്തയാണ് ലതികാ സുഭാഷ്‌’. പറഞ്ഞതിന്‍റെ വ്യംഗ്യാര്‍ത്ഥം ആര്‍ക്കും മനസ്സിലാവില്ല എന്നദ്ദേഹം ധരിച്ചുകാണും.

ദിവംഗതനായ എഴുത്തുകാരന്‍ ശ്രി.സുകുമാര്‍ അഴീക്കോട് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു “കിടക്കുന്നിടത്ത് വിസര്‍ജ്ജിക്കുന്ന ജീവിയാണ് വി.എസ്.” ജീവി ഏതെന്നു വിശദീകരണം നല്‍കിയത് സാക്ഷാല്‍ സ.വി.എസ് തന്നെയാണ്. അത് ശെരിക്കും ഉള്‍ക്കൊണ്ടിട്ടാണാവോ പറഞ്ഞത്???!!!!!

മുന്‍മുഖ്യമന്ത്രിയായിരുന്ന സ;ഇ.കെ. നായനാരും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥനല്ല അദ്ദേഹത്തിന്റേതായും ചില സ്ത്രീവിരുദ്ധ അഭിപ്രായങ്ങള്‍.  അമേരിക്കയിലൊക്കെ ചായകുടിക്കുന്നതുപോലെയാണ് ബലാല്‍സംഗം, സ്ത്രീകള്‍ ഉള്ളിടത്തൊക്കെ പീഡനവും വാണിഭവും ഉണ്ടാകും. ബുക്കെര്‍ പ്രൈസ് ജേതാവ് ശ്രീമതി;അരുന്ധതീ റോയിയെപ്പറ്റി ചോദിച്ചപ്പോളുള്ള മറുപടി “Book Her” എന്നായിരുന്നു . ഇതൊക്കെ അദ്ദേഹത്തിന്‍റെ നര്‍മ്മംആണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞിട്ടുണ്ടാവാം. പക്ഷെ ഇതൊക്കെ ചിലരുടെയെങ്കിലും മര്‍മ്മത്താണ് കൊള്ളുന്നത്‌ എന്നോര്‍ക്കുക.

സ;പിണറായി വിജയനെ എന്തോ പറഞ്ഞു എന്നതിന്റെ പേരില്‍ ജ്ഞാനപീഠം ജേതാവായ ബംഗാളി എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും ആയ മഹാശ്വേതദേവിക്ക് “കഴപ്പ്” ആണെന്നാണ്‌ സി.പി.എം ഇടുക്കി നേതാവ് മണിയുടെ ജല്പനം.

സി.പി.എമ്മിന്‍റെ പഞ്ചനക്ഷത്രനിലവാരമുള്ള പാര്‍ട്ടിഓഫീസുകളില്‍ വച്ചുപോലും അവിഹിതങ്ങള്‍ നടത്തുന്ന ഗോപിയും,ശശിയും, ജോസ്‌ തെറ്റയിലുമുള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്കും മണി പറഞ്ഞ അസുഖംതന്നെയാവും.
  
കുഞ്ഞാലിക്കുട്ടിയും, പി.ശശിയും ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിച്ചതും സ;നായനാരുടെ കാലത്തുതന്നെ. അവസരവാദരാഷ്ട്രീയത്തില്‍ ബലിയാടായതും ഒരു സ്ത്രീ തന്നെ.

സൂര്യനെല്ലി പെണ്‍കുട്ടിയെയും കുടുംബത്തെയും എത്രയോ തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കിയിരിക്കുന്നു. ഇന്നും തുടരുന്ന
മുതലെടുപ്പുകള്‍.

ശ്രി.രാജ്മോഹന്‍ ഉണ്ണിത്താനേയും ഒരു സ്ത്രീയേയും വളഞ്ഞിട്ടുപിടിച്ച് അവരുടെ ഫോട്ടോ എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ശ്രീ.അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറിനുപിന്നാലെ സഞ്ചരിച്ച കാറില്‍ ഉണ്ടായിരുന്ന സ്ത്രീയേയും ചേര്‍ത്തുണ്ടാക്കിയ അവിഹിതകഥയും പോലിസ് കേസും. പൊതുസമൂഹത്തില്‍ ഈ സ്ത്രീകളുടെ മാന്യതയല്ലേ ചോദ്യംചെയ്യപ്പെട്ടത്‌??

2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ ശ്രീമതി.പദ്മജാ വേണുഗോപാലിനെതിരെ അവിഹിതകഥകള്‍ മെനയാന്‍ ഏര്‍പ്പെടുത്തിയത് നന്ദകുമാറിനെയും,ക്രൈം മാസികയെയും ആണ്. പ്രസ്തുതതെരഞ്ഞെടുപ്പില്‍ മാര്‍ക്സിനെക്കാളും, കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയെക്കാളും സി.പി.എമ്മിന് പ്രിയപ്പെട്ടത് നന്ദകുമാറും അയാളുടെ ക്രൈം മാസികയുമായിരുന്നു.

രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാന്‍ ഇതു തറപ്പണിയും സി.പി.എം കാണിക്കും. അപ്പോഴെന്തു സ്ത്രീപക്ഷചിന്തകള്‍??

സി.പി.എമ്മില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആവശ്യത്തിനും ആനാവശ്യത്തിനും മസാലകള്‍ ചേര്‍ത്ത് എതിരാളികളുടെ ഫോട്ടോഷോപ്പ് വ്യാജചിത്രങ്ങളും, അറപ്പുളവാക്കുന്ന അശ്ലീല കമന്‍റുകളും ചേര്‍ത്ത് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതിനുള്ള മികച്ച ഒരു ടീംതന്നെ സോഷ്യല്‍ മീഡിയകളില്‍ അവര്‍ക്കുണ്ട്.


ഉന്നതനായ സി.പി.എം.നേതാവിനെയും, അന്ന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കുമാരി.സിന്ധുജോയിയേയും ചേര്‍ത്ത് ഒരു പത്രത്തില്‍ ഗോസിപ്പ്‌ വന്നപ്പോള്‍ സ;എം.സ്വരാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘പിതൃശൂന്യ പത്രപ്രവര്‍ത്തനം’. തന്തയില്ലായ്മ എന്നാണെന്ന് തോന്നുന്നു അതിന്റെ അര്‍ത്ഥം. സ്വന്തം നേതാക്കളും അണികളും പല രൂപത്തിലും ഭാവത്തിലും ഗോസിപ്പുകള്‍ പടച്ചുവിടുമ്പോള്‍ അതും പിതൃശൂന്യത തന്നെയല്ലേ???   

ഫീലിംഗ്സ്: കാര്‍ന്നോര്‍ക്ക് അടുപ്പിലും തൂറാം.......
എന്താല്ലേ???

No comments: