Saturday 15 February 2014

രണ്ടു വെടക്ക് യാത്രകള്‍


രണ്ടു യാത്രകളാണല്ലോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വ്യത്യസ്ത ഉദ്ദേശലക്ഷ്യങ്ങളടുകൂടി എതിര്‍ദിശകളിലേക്കു നടക്കുന്ന യാത്രതീരുമ്പോള്‍ കേരളത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനും പോകുന്നില്ല എന്നായിരുന്നു ചിന്ത.... പക്ഷേ ഇപ്പോള്‍ അങ്ങിനിയല്ല സ്ഥിതി. യാത്രകളുമായി ബന്ധപ്പെട്ട് ചിലതൊക്കെ നടക്കുന്നുണ്ടല്ലോ.... 
 
ചീറ്റിപ്പോയ സമരങ്ങളില്‍ നിന്നൊക്കെ രക്ഷപെടാനും, നേരിടുന്ന കേസുകള്‍മൂലം നഷ്ടപ്പെട്ട പൊതുജനപിന്തുണ നേടിയെടുക്കാനുംവേണ്ടി സ.പിണറായി നടത്തുന്ന ‘കേരള രക്ഷായാത്ര’ (ലാവ്‌ലിന്‍, ടി.പി. വധം എന്നിവയില്‍ നിന്ന് സ്വയംരക്ഷക്കും, കൊടിസുനി-കിര്‍മാണിമാരുടെ രക്ഷക്കുംവേണ്ടിയാണെന്ന് ജനസംസാരം...... എന്തെരോ എന്തോ??) ആലപ്പുഴയില്‍ നിന്ന് തുടങ്ങി തിരോന്തോരം വഴി കൊയിക്കൊട്ടെക്ക്.... അതവിടെ ചെല്ലുമ്പോള്‍ കൂട്ടത്തിലെ ഒരു യാത്രക്കാരന്‍ പ്രസംഗിച്ചത്പോലെ കേരളം കത്താനൊരു ചാന്‍സുണ്ടോ?? ഉണ്ടാവും ... ഏതോ ഒരു ശുംഭന്‍ ലാവലിന്‍കേസില്‍ വാദം കേള്‍ക്കാനായി ഒരുംബെട്ടുത്രേ......!!! കൊടുവാളിനെയും, ബംഗാള്‍മോഡല്‍ ഉപ്പുചാക്കിനെയും പേടിച്ചു മണ്ടിയ ശുംഭന്മാര്‍ ചമ്മിപ്പോയി..... ഹല്ലപിന്നെ...

‘സ്വയ’രക്ഷായാത്ര ഉല്‍ഘാടിക്കാനെത്തിയ അച്ചുമാനെ അരമണിക്കൂര്‍ പൊരിവെയിലത്ത് ഒറ്റക്കിരുത്തിപോലും...!!!..... അതില്‍ കെറുവ് മൂത്ത അച്ചുമാന്‍ കത്തയച്ച് പണികൊടുത്തു.... ആ പണി മറുപണിയായി യാത്ര തീരുമ്പോഴേക്കും അച്ചുമാന് തിരിച്ചുകിട്ടും എന്നുറപ്പ്... ഇതുവരെ ‘ശവംതീനി’ പട്ടം വരെ എത്തീട്ടുണ്ട്... യാത്രയങ്ങ് തൃശ്ശിവപേരൂര്‍ എത്തിയപ്പോള്‍ അവിടുത്തെ ഒരു ഗഡിക്ക് ബോധോദയമുണ്ടായി ..... പെണ്ണുപിടിക്കാന്‍ പോയപ്പോഴാത്രേ ലവന്‍ വെട്ടുകൊണ്ടു ചത്തത്... എന്നു പ്രസംഗിച്ചുപോല്‍.... മേമ്പൊടിക്ക് അല്‍പം ഭീഷണിയും.... മൂത്തസഖാവ് കേരളം കത്തിക്കുമെന്ന് പറഞ്ഞപ്പോള്‍ നുമ്മ ഇത്രയെങ്കിലും പറയേണ്ടേ... സ്ഥലം സാംസ്കാരിക തലസ്ഥാനമായതുകൊണ്ട് ഇതിലൊതുങ്ങി..... ‘മഞ്ച്’ വാസുവിനും അശോകനും പിന്നാലെ വെട്ട്-കുത്ത്, ബോംബേറ് എന്നിവയില്‍ ഏറെ പ്രാവീണ്യമുള്ള ഒരു വിഭാഗം എന്‍.ഡി.എഫുകാര്‍ കൂടി പാളയത്തിലേക്ക് എത്തുമ്പോള്‍ ‘സ്വയ’രക്ഷായാത്ര കൊയിക്കൊട്ടെത്തുന്നതിനുമുന്നേ എന്തെരേലുമൊക്കെ കാണാം....

മറ്റൊരു യാത്ര കാസ്രോട്ടുനിന്നു തിരോന്തോരത്തേക്ക് ‘സ്ത്രീശാക്തീകരണ’ത്തിനുവേണ്ടി
                    
ഖദര്‍പാര്‍ട്ടിയുടെ വനിതാനേതാവ് ബിന്ദുകൃഷ്ണ നയിക്കുന്ന സ്ത്രീമുന്നേറ്റയാത്ര. താക്കൊല്‍സ്ഥാനീയന്‍ ആഭ്യന്തരന്‍ ഉല്‍ഘാടിച്ചു വിട്ടു എന്നതൊഴിച്ചാല്‍ കാര്യമായ പബ്ലിസിറ്റിയില്ലാതെ, ബഹളങ്ങളോന്നുമില്ലാതെ തണലുപറ്റി ഒരു യാത്ര. പക്ഷെ ഇങ്ങനെ അനക്കങ്ങളൊന്നുമില്ലാതെ യാത്രചെയ്താല്‍ തന്‍റെ ജീവിതയാത്ര (പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, തോറ്റാലും വേണ്ടില്ല ഒരു സീറ്റ്‌; അതാണല്ലോ ലക്ഷ്യം) ശെരിയാവൂല എന്നു കൃഷ്ണമ്മയ്ക്ക് തോന്നിക്കാണും. എന്തെങ്കിലും ചെയ്ത്‌ യാത്രക്കൊരു പെരുണ്ടാക്കണം... തലപുകഞ്ഞാലോചിച്ചു... ആലോചനക്കൊടുവില്‍ അച്ചുമാനാണ് താരം എന്നു തിരിച്ചറിവുണ്ടായി........ ഉടനടി കൊടുത്തു അച്ചുമാനൊരു ഉപദേശം. രമയുടെ സമരപ്പന്തലില്‍ പോണം.... പോയില്ലെങ്കില്‍ തൂങ്ങിച്ചാകണം.... സംഗതി ഏറ്റു..... പോരെ പൂരം.... എന്താ ഒരു മീഡിയകവറേജ്..... തകര്‍പ്പന്‍ പംബ്ലിസിറ്റി.. കൃഷ്ണമ്മ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും കവറേജ്.... ‘ഹോ....എന്നെ സമ്മതിക്കണം’ കൃഷ്ണമ്മ സ്വയം പറഞ്ഞുപോല്‍...


തൂങ്ങലിന്റെ ഓളം തീരുംമുന്നെ ഒരു സ്ത്രീമുന്നേറ്റംകൂടി നടത്തിക്കളഞ്ഞു കൃഷ്ണമ്മ... കോടതിപരിസരത്തു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മൈക്ക് ഓഫ്‌ ചെയ്ത പോലീസുകാരനായിരുന്നു അടുത്ത ഇര.... കലിതുള്ളി താണ്ഡവമാടിയ കൃഷ്ണമ്മ പോലീസുകാരന്‍റെ തോപ്പിതെറിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെയുമല്ല കുട്ടികളെയൊക്കെ  പേടിപ്പിക്കാനായി നമ്മള്‍ ‘മാക്കാച്ചി’ വരും എന്നൊക്കെ പറയുന്നതുപോലെ .... ‘പിണറായിയുടെ മൈക്ക് ഓഫ് ചെയ്യാന്‍ തനിക്ക് ധൈര്യമുണ്ടോ’ എന്നൊരു ചോദ്യവും... താനും പിണറായിയും ഒരേ റാങ്കുകാര്‍ ആണെന്ന് പ്യാവം ധരിച്ചുവശായിട്ടുണ്ടെന്നു തീര്‍ച്ച.... തീര്‍ന്നില്ല പോലീസുകാരന്‍റെമേല്‍ മുന്‍ ആഭ്യന്തരന്‍ കോടിയേരിയുടെ പ്രേതാവേശമാനെന്നുള്ള കണ്ടെത്തലും....!!!... എന്താല്ലേ മുന്നേറ്റം??? നിയമം നടത്തുന്ന പോലീസുകാരുടെ മെക്കിട്ടു കേറുന്ന മുന്നേറ്റമാണോ കൃഷ്ണമ്മ ഉദ്ദേശിച്ചത് എന്നറിയില്ല..... പക്ഷേ ഒരു സംശയം ഇതല്ലേ ഫെമിനിസം?? ഇതാണോ നമ്മുക്ക് വേണ്ടത് സ്ത്രീകള്‍ ചിന്തിക്കുക....

കൃഷ്ണമ്മയുടെ സമയം നല്ലതാണെന്ന് തോന്നുന്നു.... സ്ത്രീമുന്നെറ്റയാത്ര നടക്കുമ്പോള്‍തന്നെ തന്‍റെ പാര്‍ട്ടിയുടെ ഒരു മന്ത്രിയുടെ സ്റ്റാഫ്‌ ഉള്‍പ്പെട്ട സ്ത്രീപീഡനവും കൊലപാതകവും പുറത്തുവന്നിരിക്കുന്നു... അതും പാര്‍ട്ടി ഒഫീസില്‍വച്ച്. യാത്ര പകുതിയായപ്പോള്‍തന്നെ സ്ത്രീസ്വാതന്ത്ര്യവും സ്ത്രീമുന്നേറ്റവും അതിന്‍റെ പരകോടിയില്‍ എത്തിയിരിക്കുന്നു...... സ്വന്തം പാര്‍ട്ടിഓഫീസില്‍വച്ച് നടന്ന കൊലപാതകം കൃഷ്ണമ്മയുടെ യാത്രക്കും, വിശിഷ്യാ ഗാന്ധിയന്മാരുടെ പാര്‍ട്ടിക്കും ഒരു പൊന്‍തൂവല്‍ സമ്മാനിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. ഏതായാലും പ്രതികളെ തന്‍റെ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പറഞ്ഞ് കൃഷ്ണമ്മ തടിയൂരി. സ്ത്രീശാക്തീകരണപരിപാടി ഉല്‍ഘാടനം ചെയ്യാന്‍ ഖദര്‍പാര്‍ട്ടിയുടെ ദേശീയപ്രസിഡന്‍റ് കേരളത്തില്‍ എത്തുന്നസമയവും കൊലപാതകവാര്‍ത്ത പുറത്തുവന്ന സമയവുംസമയവുംകൂടി നോക്കുമ്പോള്‍ ഖദര്‍പാര്‍ട്ടിയുടെ സമയം നല്ല ‘ബെസ്റ്റ്‌ ടൈം’......... 

മറ്റുപാര്‍ട്ടികളില്‍നിന്നും ചാടിവരുന്നവരെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി പ്രധാനസ്ഥാനങ്ങളില്‍ അവരോധിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടിനേതാക്കന്മാര്‍ക്കും ഒരു പാഠമാവണം ഈ കൊലപാതകം.
കൊലപാതകത്തിനുശേഷം ശവം കൊണ്ടുപോകാന്‍ ഉപയോഗിച്ച ചാക്ക്, ദേശാഭിമാനിയുടെ സ്ഥലം ചാക്കിലാക്കിയ രാധാകൃഷ്ണന്‍റെ ചാക്കാണെന്ന് പിന്നാമ്പുറ സംസാരം.... 

ശവം മറവുചെയ്തതും ,തെളിവുനശിപ്പിക്കാന്‍ ചെയ്തകാര്യങ്ങളും അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കുമാത്രമായി ചെയ്യാന്‍ കഴിയില്ല എന്ന് പിണറായി സഖാവിന്റെ പ്രസ്താവം അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലക്ക് എടുക്കണം.... കാരണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ എക്സ്പീരിയന്‍സ് ഉള്ളവരുടെ ഉപദേശം വളരെ നല്ലതാണ്....


രണ്ടുയാത്രകളും തീരുംമുന്നെ ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു......... കണ്ടും കേട്ടും ആസ്വദിക്കാം...അല്ലാണ്ടെന്തു ചെയ്യാന്‍???

No comments: