Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Wednesday, 2 October 2013
ഗാന്ധിജിയോട്....
മഹാത്മാവാകിലുമീ നാടിന്
പരമാത്മാവ് ഭവാനെന്നറിയുന്നു ഞങ്ങള്‍.
എങ്കിലും ഭവാന്റെയോര്മ്മകള്
ജനുവരിയിലു-മൊക്ടോബറിലുമൊതുക്കുന്നു
ഞങ്ങള്‍ പിന്മുറക്കാര്....,,,,
പൊറുക്കുക മഹാത്മാവേ ...പൊറുക്കുക...
മഹാത്മജിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം.
Friday, 2 August 2013
നേര്‍ക്കാഴ്ച -- കാടത്തം
കാഴ്ചകളത്രയും പീഡനക്കാഴ്ചകള്‍....
മമസുഖംതേടി മകനെയുപേക്ഷിച്ചോരമ്മയും..
ആ മകനെ, ഷെഫീക്കിനെ മൃതപ്രായനാക്കിയോ-
രച്ഛനും രണ്ടാനമ്മയും....
വീണ്ടുമൊരു മംഗലം മോഹിച്ചുതന്
ഭാര്യയെയും രണ്ടിളംകുഞ്ഞുങ്ങളെയും
നിര്‍ദ്ദയം മുക്കിക്കൊന്നൊരു താതന്..:;
ഫിദയും,ഫൈഹയും ക്ഷമിക്കട്ടെ കേരളമേ..
ക്രൂരപീഡനത്താല്‍ തന്മകളെ, അദിതിയെക്കൊന്ന
രക്ഷിതാക്കളുമീക്കേരളത്തില്...........
രക്ഷയേവതാരെന്നറിയീല... പക്ഷേ...
കഴുകന് കണ്ണുകളുമായുണ്ടോരുകൂട്ടം ചുറ്റിലും.
കരള്പിടയ്ക്കും കാഴ്ചകളെ-
ഴുതുവാന്‍ തികയില്ല താളുകള്‍.
സ്തബ്ധനായിരിക്കുമെനിക്കിനി
തൂകുവാനില്ലിനി കണ്ണുനീരോട്ടുമെ..
സല്ബുദ്ധിയേകെട്ടെയിവര്ക്കെന്നു
പ്രാര്ഥിക്കുകയേവരും....
ചെയ്യുവാനതിലേറെയെന്തെന്നു
കരുതുന്നു ഞാനിഹ.
Friday, 26 July 2013
നേര്‍ക്കാഴ്ച -- കസേരകളി
തലയ്ക്ക് സചിവനാകാന് ആഭ്യന്തരംതന്നെ-
വേണമപ്പോഴതു രസിച്ചില്ല മുഖ്യനും..
കസേരകളിക്ക് തുടക്കമവിടെത്തുടങ്ങി.
കസേരകളിയില്‍ മുഖ്യനതികേമന്
മുന്‍പൊരു ലീഡറെ ‘ലാഡറാക്കി’യൊപ്പമെത്തി-
യൊടുവിലാ ലീഡറെ ‘ഡീലറാ’ക്കി
‘ചാര’വും പൂശിപ്പുറത്താക്കിയതികേമനായി.
ഐസ്ക്രീം രുചിച്ച കുട്ടിക്കുമൊരുമോഹം
മുഖ്യന്റെ കസേര പകുത്തുവേണം...
അതുകേട്ടു ദുരമൂത്ത പാലാകാര്ന്നോര്
മുഖ്യക്കസേരയിലുന്നംവച്ചിടതുഭാഗത്തേക്ക്
നോക്കി.
ഇടതിന്റെ മനസ്സിലും
ലഡ്ഡുപൊട്ടി....ഒത്താലൊരാറു-
മാസമതുകഴിഞ്ഞാല് വലിച്ചിടാമെന്നു
നിനച്ചു...
കുട്ടിക്കും കാര്ന്നോര്ക്കുമതു
തിരിഞ്ഞപ്പോളതി-
മോഹമൊക്കെ മാറ്റിവച്ചതോ...പുതിയകളിക്ക്
കോപ്പുകൂട്ടുകയോ ??
ലീഡറെ ചാരംപൂശിയ മുഖ്യനിന്നു വിയര്‍ക്കുന്നു
‘സോളാറി’ന്റെ ചൂടിനാല്‍...
അന്നു കൂട്ടുനിന്നൊരു മാധ്യമങ്ങളിന്നു
വിചാരണ-
ചെയ്യുമ്പോളേറെപ്പരിതാപമോടോര്ത്തീടുമാക്കഥയൊക്കെയും.
ഏറെ സുതാര്യമെന്ന് ഘോഷിച്ചോരാഫീസില്
ജോപ്പനും-കൊപ്പനും ജിക്കുവും-മക്കുവും
സരിതയും-സോളാറുമഴിഞ്ഞാടിയ കഥകള-
റിഞ്ഞിലന്നു പറഞ്ഞാലതു
പച്ചക്കള്ളമെന്നേ പറയേണ്ടൂ.
സഹചാരികള്‍ ഭുജിച്ചൊരമൃതിന്രുചി
മുഖ്യനറിയീലയെങ്കിലുമാഭോജനം
കണ്ടീലന്നു പറയുന്നതയ്യയ്യെ
കല്ലുവച്ചനുണ-
യെന്നു വിളിച്ചലറുന്നു ജനം.
നേര്‍ക്കാഴ്ച - സമരം
നേര്‍ക്കാഴ്ചകള്‍... സ്വൈര്യംതരാക്കാഴ്ചകള്...
ഹര്ത്താലോരുല്സവം മദ്യമൊഴുകും മനോഹരദിനം...
ആഘോഷിക്കുന്നു മലയാളിയേറെമോദത്തോടെ
ഹര്‍ത്താലിനെ വരവേല്‍ക്കുന്നു കേരളം
ഓണത്തേക്കാള് പ്രിയമോടെ...
സമരമൊരാഭാസം യുവാക്കള്ക്കേറയിഷ്ടം..
തകര്‍ക്കാമല്ലോ പൊതുമുതലേറെയും..
തല്ലിയോടിക്കാമല്ലോ കണ്ണില്ക്കാണോരു ജനത്തെയും..
കിട്ടും കൈനിറയെ പണവും-മദ്യവുമന്തിക്ക്.
സദ്ദാമിനെ തൂക്കിയപ്പോളിവിടെസമരം..
ഗദ്ദാഫിയെക്കൊന്നപ്പോളിവിടെ സമരം..
ഈജിപ്തില്‍ പട്ടാളഭരണം വന്നപ്പോളിവിടെ സമരം..
ലോകത്തെന്തുസംഭവിചാലുമപ്പോളിവിടെ സമരം...
പകലന്തിയോളം സമരം ചെയ്തിട്ടുപോരാതെയിപ്പോള്
രാത്രിയിലും സമരം നടത്തുന്നു സഖാക്കള്‍..
സ്വൈര്യമേകില്ല ഇരവിലുമെന്നാ-
ലെന്തുചെയ്യും ... ശിവ ശിവ ...Tuesday, 20 November 2012
ഒറ്റമരം
ഹേ.. വൃക്ഷമേ..
നീയീ വഴിയോരത്ത്
നില്ക്കാന്
തുടങ്ങിയിട്ടെത്രകാലം??
പരാതിയില്ല പരിഭവമില്ല ...
നിന് കൊമ്പുകള്‍ മുറിച്ചാലും......
നല്കീടുന്നു തണല്‍, നിന്നെ ദ്രോഹിപ്പോര്ക്കും..
രാവിലും മറയാകുന്നു പലതിനും..
സ്ഥാനമില്ലവരുടെയുള്ളില് നിനക്ക്...
മറന്നീടുന്നു മറയേകിയ നിമിഷം കഴിഞ്ഞാല്‍...
മറന്നീടുന്നു നിന് രക്ഷയില്‍ നിന്നകന്നാല്‍..
എതിര്ക്കാത്തതെന്തു നിന്
ദ്രോഹികളോട് ???
നിസ്സഹായതയോ സ്നേഹവാല്സല്യമോ
നിന് മൌനം????
നിന് പേരെനിക്കറിയില്ല...
സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയ
ബോധിയോ.???.
ജനകപുത്രിയുടെ കണ്ണീരിനുകുടയായ
ശിംശിപയോ???...
കൌന്തെയരുടെ ആയുധങ്ങള്‍ക്ക് കാവലാളായ
വടവൃക്ഷമോ??
അതോ ..പഴമൊഴിപോല് നാണമറിയാത്തവന്
തണലേകുമാല്മരമോ???
അല്ലെങ്കില്‍ത്തന്നെ.. ഒരു
പേരിലെന്തിരിക്കുന്നു???
കര്‍മ്മമേ മുഖ്യം...
നില്ക്കുന്നു നീ ശാന്തനായി ......
ക്ഷമയോടെ ശിരസ്സുയര്‍ത്തി.....
പുതുയാത്രികര്‍ക്ക് മറയും രക്ഷയുമേകാന്‍
കാണാകാഴ്ച്ചകള്‍ കാണാന്‍
ഇനിയുമെത്രയോ കാലം..........
( തണല്‍ കൂട്ടായ്മയിലെ യുവജനോത്സവത്തിന് കവിതാരചന മല്‍സരത്തില്‍ മറ്റു കവിതകള്‍ക്ക് കണ്ണ് പെടാതിരിക്കാന്‍ വേണ്ടി കുറിച്ചത്)
Subscribe to:
Posts (Atom)




